NEWS
ഇ.ഡി അന്വേഷണം ഭയന്നല്ല! 2 ദിവസമായി ‘കാണാതായ’ ഐഎഎസ് ഉദ്യോഗസ്ഥൻ നാട്ടിലുണ്ടെന്ന് മന്ത്രി

ബെംഗളൂരു ∙ ഓഗസ്റ്റ് 20 മുതൽ കാണാനില്ലെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത കർണാടകയിലെ ഐഎഎസ് ഉദ്യോഗസ്ഥൻ ഗ്യാനേന്ദ്ര കുമാർ അദ്ദേഹത്തിന്റെ നാട്ടിലേക്ക് പോയതെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖർഗെ. കുടുംബത്തിലുണ്ടായ അടിയന്തര സാഹചര്യം മൂലമാണ് ഉദ്യോഗസ്ഥൻ നാട്ടിലേക്ക് പുറപ്പെട്ടതെന്നും മന്ത്രി ശനിയാഴ്ച വൈകിട്ട് വ്യക്തമാക്കി. ഐഎഎസ് ഉദ്യോഗസ്ഥനെ കാണാതായതായി റിപ്പോർട്ടുകളുണ്ടെന്ന് പ്രിയങ്ക് ഖർഗെ ശനിയാഴ്ച രാവിലെ പറഞ്ഞിരുന്നു. എന്നാൽ വൈകിട്ടോടെ സംസ്ഥാന സർക്കാരുമായി ഗ്യാനേന്ദ്ര കുമാർ ആശയവിനിമയം നടത്തിയതായി മന്ത്രി സ്ഥിരീകരിച്ചു.ഓഗസ്റ്റ് 20 ന് ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയതിനു ശേഷം ഗ്യാനേന്ദ്ര കുമാറുമായുള്ള ആശയവിനിമയം നഷ്ടമായെന്നും ഉദ്യോഗസ്ഥനെ കാണാതായെന്നുമായിരുന്നു റിപ്പോർട്ടുകൾ. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേന്ദ്ര കുമാർ നിലവിൽ കർണാടക സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിൽ എംഎസ്എംഇ ഡയറക്ടറായിട്ടാണ് പ്രവർത്തിക്കുന്നത്.
Fashion ⏭️


