NEWS

ഭവന വായ്പാ കുടിശ്ശിക: പലിശയും പിഴപ്പലിശയും ഒഴിവാക്കി

തിരുവനന്തപുരം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്ന് 1997 മുതൽ 2007 വരെ ഭവന വായ്പയെടുത്ത അംഗങ്ങളുടെ കുടിശ്ശികയിൽ പലിശയും,പിഴപ്പലിശയും ഒഴിവാക്കി.

വായ്പയുടെ മുതൽ മാത്രം ഒറ്റത്തവണയായി തിരിച്ചടയ്ക്കാം. .നിർധനരായ തൊഴിലാളികൾക്ക് മാനുഷിക പരിഗണന നൽകിയാണ് തൊഴിൽ വകുപ്പിന്റെ നടപടി.

ഇതിലൂടെ ,കുടിശ്ശിക തീർപ്പാക്കാൻ കൂടുതൽ തൊഴിലാളികൾക്ക് സാധിക്കുമെന്നും , ക്ഷേമ ബോർഡിന് ലഭിക്കാനുള്ള തുക തിരിച്ചു പിടിക്കാനാവുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വായ്പാ കുടിശ്ശിക തീർപ്പാക്കുന്നതിന് 2026 ഡിസംബർ 31 വരെ ഹഅവസരമുണ്ടാകും

Read News ⏭️

Back to top button