BUSINESS

ISM: ലോകരാജ്യങ്ങൾ അമ്പരക്കും; ഇത് ഇന്ത്യയുടെ ചിപ്പ് സ്ട്രാറ്റജി, സെമികൺഡക്ടർ മേഖലയിൽ വൻകിട പ്രൊജക്ടുകൾ


ഇന്ത്യയുടെ സെമികൺഡക്ടർ സ്വപ്നങ്ങൾ ചിറകു വിരിക്കുന്ന കാലമാണിത്. ആഗോള ചിപ്പ് നിർമ്മാണ കേന്ദ്രമാകാൻ രാജ്യം ഒരുങ്ങുകയാണ്.സ്മാർട് ഫോണുകൾ മുതൽ കാറുകൾ വരെ പ്രവർത്തിപ്പിക്കുന്ന ഏത് ഇലക്ട്രോണിക് ഉപകരണത്തിന്റെയും ‘തലച്ചോറാണ്’ സെമികൺഡക്ടർ ചിപ്പുകൾ. വൻകിട കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ ‘ഇന്ത്യ സെമികൺഡക്ടർ മിഷൻ’ (ISM), 76,000 കോടി രൂപയുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതി എന്നിവ നിർണ്ണായക പങ്ക് വഹിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും വലിയൊരു ശതമാനം സാമ്പത്തിക സഹായം നൽകുന്നതിലും സർക്കാർ മുൻപന്തിയിലുണ്ട്.നിലവിൽ തായ്‌വാൻ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെയാണ് ഇന്ത്യ ചിപ്പുകൾക്കായി ആശ്രയിക്കുന്നത്. എന്നാൽ ഈ ആശ്രിതത്വം കുറയ്ക്കാനും, സാങ്കേതിക രംഗത്ത് സ്വയംപര്യാപ്തത നേടാനും ലക്ഷ്യമിട്ട് ഇന്ത്യ സ്വന്തമായി ചിപ്പ് നിർമ്മാണ മേഖലയിലേക്ക് ചരിത്രപരമായ ചുവടു വെയ്പുകൾ നടത്തുകയാണ്.ഇന്ത്യയിലെ പ്രധാന സെമികൺഡക്ടർ പദ്ധതികൾരാജ്യത്തെ ആദ്യ വാണിജ്യ സെമികൺഡക്ടർ ഫാബ്രിക്കേഷൻ പ്ലാന്റ് (Fab), ടാറ്റ ഗ്രൂപ്പ് ഗുജറാത്തിലെ ധൊലേരയിൽ നിർമ്മിക്കുന്നു. തായ്‌വാനിലെ പവർചിപ്പ് സെമികൺഡക്ടറുമായുള്ള (PSMC) ഈ പങ്കാളിത്തം ചിപ്പ് ഉത്പാദനത്തിൽ ഇന്ത്യയുടെ ആദ്യത്തെ വലിയ ചുവടുവെപ്പാണ്.നിർമ്മിച്ച ചിപ്പുകൾ അസംബിൾ ചെയ്യുന്നതിനും പരിശോധിക്കുന്നതിനുമുള്ള വലിയൊരു പ്ലാന്റ് ടാറ്റ ഗ്രൂപ്പ് അസമിൽ സ്ഥാപിക്കുന്നുമുണ്ട്. അമേരിക്കൻ കമ്പനിയായ മൈക്രോൺ ഗുജറാത്തിലെ സാനന്ദിൽ ചിപ്പ് പാക്കേജിംഗ് യൂണിറ്റിന്റെ നിർമ്മാണം ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ജാപ്പനീസ് കമ്പനിയായ റെനെസാസുമായി ചേർന്ന് സി.ജി പവറും ഗുജറാത്തിൽ പുതിയ സെമികൺഡക്ടർ യൂണിറ്റ് നിർമ്മിക്കുന്നു.സെമികൺഡക്ടർ മേഖലയും, ഭാവി സാധ്യതകളുംനിർമിത ബുദ്ധി (AI), ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ വളർച്ചയോടെ ലോകമെമ്പാടും ചിപ്പുകളുടെ ഡിമാൻഡ് കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ, ഇന്ത്യയുടെ ഈ മുന്നേറ്റം ഭാവിയിൽ ഇറക്കുമതിച്ചെലവ് കുറയ്ക്കാനും, ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കും. കേവലമൊരു ഉപഭോക്താവ് എന്ന നിലയിൽ നിന്ന്, ലോകത്തെ പ്രധാന ചിപ്പ് ഉല്പാദക രാജ്യമായി മാറാനുള്ള യാത്രയാണ് ഇന്ത്യ ആരംഭിച്ചിരിക്കുന്നത്ഡിജിറ്റൽ സുരക്ഷ എന്നത് ഇന്ത്യയെ സംബന്ധിച്ച് ഒരു പ്രധാന ഘടകവുമാണ്. ആധുനിക ആയുധങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ, ടെലികോം നെറ്റ്‌വർക്കുകൾ എന്നിവയിലെല്ലാം ചിപ്പുകൾ ഉപയോഗിക്കുന്നു. മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് സുരക്ഷാ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ കൂടിയാണ് ചിപ്പ് നിർമാണത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ഇന്ത്യ ശ്രമിക്കുന്നത്. 2030 വർഷത്തോടെ ഇന്ത്യയിലെ സെമികണ്ടക്ടർ വിപണി 100 ബില്യൺ ഡോളറിലധികം വളർച്ച നേടുമെന്നാണ് കരുതുന്നത്. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വലിയ കുതിപ്പിനും കാരണമാകും.


Read News

Back to top button