NEWS

വിടു വായിത്തം പറയുന്ന ഈ നടനെയൊക്കെ മരമണ്ടനെന്നു പോലും വിളിക്കാൻ സാധിക്കില്ല: സുദേവിനെതിരെ നിർമാതാവ് അര്‍ജുൻ


‘കമ്മട്ടം’ വെബ് സീരീസിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ നടൻ സുദേവ് നായർക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് നിർമാതാവും ’23 ഫീറ്റ്’ ബാനറിന്റെ ഉടമയും നടി ദുർഗ കൃഷ്ണയുടെ ഭർത്താവുമായ അർജുൻ എച്ച്. രവീന്ദ്രൻ. നടൻ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും, പുതിയ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ് മാധ്യമങ്ങളെ ഉപയോഗിക്കുന്നതെന്നും അർജുൻ വ്യക്തമാക്കി.  വളരെ കുറഞ്ഞ ബജറ്റിൽ നിർമിച്ച വെബ് സീരീസായിരുന്നിട്ടും നടന് ആഡംബര താമസസൗകര്യങ്ങളും ബിസിനസ് ക്ലാസ് യാത്രാ സൗകര്യങ്ങളും നൽകിയിരുന്നതായി നിർമാതാവ് പറയുന്നു. എന്നാൽ കരാർ ലംഘിക്കുകയും, ഡബ്ബിങ് പൂർത്തിയാക്കാതെ ഇറങ്ങിപ്പോവുകയും, പ്രൊഡക്‌ഷൻ ടീം നിർദ്ദേശിച്ച പ്രമോഷനുകളിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയും ചെയ്‌തുവെന്നാണ് നിർമാതാവിന്റെ ആരോപണം.  തൊഴിൽപരമായ തർക്കങ്ങൾ മാധ്യമ സർക്കസുകളിലൂടെയല്ല പരിഹരിക്കേണ്ടതെന്നും, കേവലം ലക്ഷങ്ങൾ ബജറ്റുള്ള സീരീസിൽ കോടികളുടെ തട്ടിപ്പ് നടന്നു എന്ന് പ്രചരിപ്പിക്കുന്നത് അപഹാസ്യമാണെന്നും നടന്റെ പേര് പറയാതെ അർജുൻ വ്യക്തമാക്കി. നിർമാണ കമ്പനിയുടെയും അണിയറപ്രവർത്തകരുടെയും അന്തസ്സ് സംരക്ഷിക്കാൻ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അർജുൻ കൂട്ടിപ്പേർത്തു. ‘‘നിർമാതാവിന്റെ കയ്യിൽ നിന്നും കാശും, ബിസിനസ്സ് ക്ലാസ് ടിക്കറ്റും വാങ്ങി, ഒരു ക്യാരക്ടർ റോൾ ചെയ്ത ‘ടോക്സിക്’ സിനിമയുടെ ഷെഡ്യൂളിനു അനുസരിച്ചു ഞങ്ങളുടെ വെറും 65 ലക്ഷം ബജറ്റ് മാത്രമുള്ള ചെറിയ വെബ് സീരീസിൽ നിന്നും നികുതി ഉൾപ്പെടെ 10 ലക്ഷം എന്ന് എഗ്രിമെന്റും ഒപ്പ് ഇട്ടു അതിൽ 7 ലക്ഷം രൊക്കം തുക കൈപറ്റി, പണിയെടുത്ത മറ്റു അണിയറപ്രവർത്തകരുടെ ശമ്പളം പ്ലാറ്റ്ഫോമിനോട് നൽകരുതെന്ന് പറഞ്ഞു മെയിൽ അയച്ചു, കരാർ ഒപ്പിട്ട പ്രൊഡക്‌ഷൻ ടീം പറയുന്നത് കേൾക്കാതെ സ്വന്തം ഇഷ്ടപ്രകാരം പ്രമോഷന് പങ്കെടുക്കില്ല എന്നും പറഞ്ഞു, സ്ട്രീമിങ് പ്ലാറ്റ്ഫോം പറയുമ്പോൾ മാത്രം കേറി വന്നു പ്രമോഷന് വീമ്പും പറഞ്ഞു പോയ ആളാണ്. ഏകദേശം 10 മാസത്തിനു ശേഷം 3 ദിവസം മുൻപ് ഒരു ഇമെയിൽ നോട്ടീസ് തന്ന്, അതിനു മറുപടി എന്റെ ലീഗൽ ടീം തയാറാക്കി അയക്കുന്നതിനു മുൻപ് മീഡിയയിൽ വന്നിരുന്നു, പ്രൊഡക്‌ഷൻ കോടികളുടെ തട്ടിപ്പു നടത്തി എന്ന് പറയുന്നു. ലക്ഷങ്ങൾ മാത്രം ബജറ്റുള്ള സീരീസിൽ ആണ് കോടികളുടെ തട്ടിപ്പ്. കഷ്ടം തന്നെ മുതലാളി.പത്രക്കുറിപ്പിന്റെ പൂർണ രൂപം താഴെ:


Fashion ⏭️

Back to top button