CINEMA

200 കോടി ക്ളബ് ഉറപ്പിക്കാം; ഓണവും തൂക്കി നിവിൻ യൂണിറ്റ്

ക്രിസ്മസിന് സർവ്വം മായയിലൂടെ 100 കോടി വാരിയ നിവിൻ പോളി ഈ ഓണക്കാലത്തും കോടി ക്ളബിൽ എത്തുമെന്ന് ഉറപ്പ്. 200 കോടി ക്ളബ് തന്നെ ഉറപ്പിക്കുകയാണ് നിവിൻ ആരാധകർ. ബോക്സ് ഓഫീസിൽ വിജയക്കൊടി പാറിക്കുകയാണ് നിവിൻപോളി ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിൻപോളിയും മമിത ബൈജുവും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്നതാണ് പ്രത്യേകത . ഈ ജോടികളുടെ കെമസ്ട്രിയും നിവിന്റെ കോമഡി ടൈമിങ്ങുമാണ് പ്രധാന ആകർഷണം. നിവിനൊപ്പം ചിരി പൊട്ടിക്കുകയാണ് സംഗീത് പ്രതാപ്, സുരേ‌‌ഷ് കൃഷ്ണ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ‌ശ്യാം മോഹൻ, ഷമീർ ഖാൻ എന്നിവരും.

കാറ്ററിംഗ് സർവീസ് നടത്തുന്ന ജസ്‌റ്റിൻ എന്ന കഥാപാത്രമായി നിവിൻപോളിയും കോളേജ് വിദ്യാർത്ഥിയായ ആഷ്‌ലിയായി മമിത ബൈജുവും എത്തുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ കോമഡിക്കും പ്രണയത്തിനും പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ‘തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ സൂപ്പർഹിറ്റ് ചിത്ര‌‌ങ്ങൾക്കു ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രം ആണിത്.

മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്‌‌‌റ്റുഡിയോസും നിവിൻപോളിയും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പു‌‌ഷ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് രചന. ഛായാഗ്രഹണം അജ്‌മൽ സാബു, സംഗീത സംവിധാനം വിഷ്ണു വിജയ്, എഡിറ്റർ : ആകാശ് ജോസഫ് വർഗീസ്, ഗാനരചന: വിനായക് ശശികുമാർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്‌ഷൻ കൺട്രോളർ റിച്ചാർഡ്, പ്രൊഡക്‌‌ഷൻ എക്സിക്യുട്ടീവ് ജം‌ഷീർ പുറക്കാട്ടിരി, പി.ആർ.ഒ ആതിര ദിൽജിത്ത്.


Business ⏭️

Back to top button