നടൻ പ്രഭാസിന് ഇതെന്തുപറ്റി? ഡോക്ടർക്കൊപ്പം ചിത്രം, ആശങ്കയിൽ ആരാധകർ

പ്രഭാസ്
കേരളത്തിലടക്കം നിരവധി ആരാധകരുള്ള നടനാണ് പ്രഭാസ്. ഇപ്പോഴിതാ പ്രഭാസിന്റെ പുറത്തുവന്ന ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലെ ഓർത്തോപീഡിക് സർജനായ ഡോ കെ ജെ റെഡ്ഡിയാണ് ഈ ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
‘വിജയത്തിലേക്കെത്തുവാൻ ഒരാൾ അനുഭവിച്ച വ്യക്തിപരമായ നഷ്ടങ്ങൾ ഒരിക്കലും കാണുന്നില്ലെന്നാണ് ചിത്രത്തിനൊപ്പം ഡോക്ടർ കുറിച്ചിരിക്കുന്നത്. ഇതാണ് ആരാധകരിൽ ആശങ്ക പടർത്തിയത്. പ്രഭാസിന് എന്താണ് സംഭവിച്ചതെന്നും സുഖമായിരിക്കുന്നുണ്ടോ എന്നും ചോദിച്ച് നിരവധിപേരാണ് കമന്റുമായെത്തിയത്. കാൽമുട്ട്, ഇടുപ്പ്, സ്പോർട്സ് ഇൻജ്വറി എന്നിവയിൽ വിദഗ്ദനാണ് ഡോ കെ ജെ റെഡ്ഡി. പ്രഭാസിനൊപ്പം നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. വലിയ വിജയങ്ങൾ കൈവരിച്ചിട്ടും പ്രഭാസ് കാണിക്കുന്ന ലാളിത്യത്തെയും അദ്ദേഹത്തിന്റെ മികച്ച സ്വഭാവത്തെയും ഡോക്ടർ ഏറെ പ്രശംസിച്ചു.
‘ചിലർ അവരുടെ വിജയം കൊണ്ട് നിങ്ങളെ പ്രചോദിപ്പിക്കുമ്പോൾ മറ്റും ചിലർ അവരുടെ എളിമയിലൂടെ മായാത്ത മുദ്ര പതിപ്പിക്കുന്നു. പ്രഭാസിനെ അറിയാനും അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ ചുമതല ഏൽക്കാനും കഴിഞ്ഞത് ഒരു സന്തോഷമാണ്. വൻ വിജയങ്ങൾ നേടിയിട്ടും അദ്ദേഹം വളരെ എളിമയുള്ളവനും സ്നേഹമുള്ളവനും മാന്യനുമായി തുടരുന്നു. അദ്ദേഹത്തിന്റെ പോസിറ്റീവ് മനോഭാവവും അതിശയകരമായ സ്വാഭാവവുമാണ് അദ്ദേഹത്തെ യഥാർത്ഥത്തിൽ സവിശേഷനാക്കുന്നത്. അദ്ദേഹത്തിന് തുടർച്ചയായ വിജയങ്ങളും നല്ല ആരോഗ്യവും എപ്പോഴും സന്തോഷവും ആശംസിക്കുന്നു’ ഡോക്ടർ കുറിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചതോടെ നിരവധി ആരാധകരാണ് നടന് എന്താണ് പറ്റിയതെന്ന് തിരക്കുന്നത്.
English Summary
Actor Prabhas’s recent picture with orthopedic surgeon Dr. K.J. Reddy has fueled fan speculation about his health. Dr. Reddy, a specialist in knee and hip injuries, posted the picture, noting the personal losses behind success and stating his pleasure in overseeing Prabhas’s health. The post has prompted numerous fans to inquire about the actor’s condition.
RELATED TOPICS: PRABHAS, PRABHAS HEALTH, PRABHAS DOCTOR PHOTO, PRABHAS FANS, ACTOR PRABHAS
Business ⏭️


