വീടിന്റെ മേൽക്കൂരയിൽ അപ്രതീക്ഷിത അതിഥി, വാൽഭാഗം കണ്ട് ഭയന്നുവിറച്ച് സ്ത്രീയും കുട്ടികളും, വീഡിയോ

തുരുവനന്തപുരം ജില്ലയിലെ കാട്ടുപുതുശേരി എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. ഓടിട്ട പഴയ വീടാണ്. വീടിന്റെ മേൽക്കൂരയിൽ ഓടുകൾക്കിടയിൽ ഒരു പാമ്പ് ഇരിക്കുന്നു. വീട്ടുകാർ നന്നായി പേടിച്ചു, വയസായ അമ്മയും കുട്ടികളും പുറത്തേക്കിറങ്ങി. വിവരമറിഞ്ഞു നാട്ടുകാരും എത്തി.
സ്ഥലത്തെത്തിയ വാവാ സുരേഷ് പാമ്പിന്റെ ഒരു ഭാഗം കണ്ടു. പഴയ വീടായതിനാൽ മേൽക്കൂരയിൽ കയറുക പ്രയാസകരമാണ്. അതിനാൽ ഏണിയിൽ കയറി കുറേനേരത്തെ ശ്രമഫലമായി പാമ്പിനെ പിടികൂടി. ഇതോടെ വീട്ടുകാർക്ക് ആശ്വാസമായി. കാണുക, മേൽക്കൂരയിൽ കയറി പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഏറ്റവും പുതിയ എപ്പിസോഡ്.
വാവാ സുരേഷ് പിടികൂടിയ പാമ്പ്
English Summary
Renowned snake catcher Vava Suresh rescued a snake from the tiled roof of an old house in Katupudushery, Thiruvananthapuram district. Householders, including elderly residents and children, were terrified. Suresh used a ladder to access the difficult roof and successfully captured the snake after considerable effort, bringing relief to the family.
RELATED TOPICS: VAVA SURESH, VAVA SURESH SNAKE RESCUE, KATTUPUDUSSERY SNAKE, THIRUVANANTHAPURAM SNAKE RESCUE, SNAKE MASTER KERALA
Read News ⏭️


