NEWS
സ്വദേശി വനിതകളെ അധിക്ഷേപിച്ചു; യുഎഇയിൽ വിദേശി യുവതിക്ക് എട്ടിന്റെ പണി

ദുബായ് ∙ യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം നടത്തിയ വിദേശി വനിതയ്ക്കെതിരെ നാഷനൽ മീഡിയ അതോറിറ്റി നിയമനടപടി സ്വീകരിച്ചു. ചട്ടലംഘനം നടത്തിയ ഇവരുടെ പരസ്യ പെർമിറ്റ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.മാധ്യമ നിയന്ത്രണ നിയമത്തിനും അതിന്റെ അനുബന്ധ ചട്ടങ്ങൾക്കും വിരുദ്ധമായി മാധ്യമ ഉള്ളടക്ക മാനദണ്ഡങ്ങൾ ലംഘിച്ചാണ് യുവതി തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി വിഡിയോ പ്രചരിപ്പിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി.
Fashion ⏭️


