CINEMA

രജനിയുടെ മരുമകൻ റാം പോതിനേനി

രജനികാന്തിന്റെ മരുമകനാകാൻ തെലുങ്ക് യുവതാരം റാം പോതിനേനി. അശ്വത്‌മാരിമുത്തു സംവിധാനം ചെയ്യുന്ന ധർമനിൽ രജനികാന്തിന്റെ മരുമകനായാണ് റാം എത്തുന്നത്. സിമ്രാൻ രജനിയുടെ ഭാര്യവേഷത്തിൽ എത്തുമ്പോൾ റാഷി ഖന്ന ആണ് മകൾ. തെലുങ്ക് താരമായ റാം പോതിനേനി ആദ്യമായാണ് തമിഴിൽ അഭിനയിക്കുന്നത്.

സ്കന്ദ, ഡബിൾ സ്മാർട്ട്,

ആന്ധ്ര കിംഗ് താലൂക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് റാം. കരിയറിലെ 23-ാം ചിത്രത്തിലൂടെ റാം പോതിനേനി സംവിധായകനാകാൻ ഒരുങ്ങുകയാണ്. ചിത്രത്തിലെ നായകനും റാം തന്നെയാണ്.അതേസമയം

മാസ് എന്റർടെയ്‌നറായ ധർമനിൽ ഡോക്ടർ വേഷത്തിൽ ആണ് രജനികാന്ത്. രുക്‌മിണി വസന്ത് നിർണായക വേഷത്തിൽ എത്തുന്നുണ്ട് .

ധർമന്റെ രണ്ടാം ഷെഡ്യൂൾ ചെന്നൈയിൽ പുരോഗമിക്കുന്നു. യോഗിബാബു ആണ് മറ്റൊരു പ്രധാന താരം. രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനും റെഡ് ജയന്റ് മൂവീസും ചേർന്നാണ് നിർമ്മാണം. അടുത്ത പൊങ്കലിന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.


Business ⏭️

Back to top button