NEWS

തൃശൂരിലെ വീട്ടിൽ നിന്ന് 50 പവൻ സ്വർണം കവർന്നു; മോഷണം പോയത് വിവാഹാവശ്യത്തിനായി കരുതിയത്

മോഷണം നടന്ന വീട്

തൃശൂർ: പേരാമംഗലത്തെ വീട്ടിൽ നിന്ന് 50 പവൻ സ്വർണം കവർന്നു. തുണിക്കട ഉമയായ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് വാങ്ങിയ സ്വർണമാണ് നഷ്ടമായത്.

വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. 47 പവനിലധികം സ്വർണമാണ് മോഷണം പോയതെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ ഒന്നേമുക്കാലോടെയാണ് കടയിൽ നിന്ന് ഷക്കീറും കുടുംബവും മടങ്ങിയെത്തിയത്. പിന്നാലെയാണ് പിൻഭാഗത്തെ വാതിൽ തകർന്ന നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിൻഭാഗത്ത് വയലും അതിനപ്പുറത്ത് റെയിൽവേ പാളവുമാണ്.

ഒക്‌ടോബറിലാണ് മകളുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. വീടിന്റെ സമീപത്തായി മദ്യകുപ്പിയും ഭക്ഷണത്തിന്റെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ട്.

English Summary

Over 47 pavan of gold was stolen from a house in Peramangalam, Thrissur. The stolen jewellery had been purchased for the owner’s daughter’s upcoming October wedding. Thieves broke open the rear door and entered the house. Cash kept in another room was reportedly untouched. Police are investigating the theft.
RELATED TOPICS: THRISSUR HOME, THRISSUR HOME GOLD ROBBERY, THRISSUR HOME THEFT, GOLD THEFT

Read News ⏭️

Back to top button