NEWS

തിരുവനന്തപുരത്ത് വാഹന പരിശോധനയ്ക്കിടെ രക്തക്കറയുമായി യുവാവ്; കൊലപാതക കേസിലെ പ്രതി പിടിയിൽ


തിരുവനന്തപുരം ∙ തിരുവനന്തപുരം പൊഴിയൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനൂപ് മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായി. വിഴിഞ്ഞത്ത് പൊലീസ് വാഹന പരിശോധനയ്ക്കിടെ ശരീരത്തിൽ രക്തക്കറയുമായി എത്തിയ അനൂപിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. ഇയാൾ സഞ്ചരിച്ച വാഹനത്തിൽനിന്നും കത്തിയും ലഭിച്ചിരുന്നു.പൊലീസ് നൽകുന്ന വിവരപ്രകാരം ഇന്നലെയാണ് അനൂപ് സുഹൃത്തായ രാജനെ കൊലപ്പെടുത്തിയത്. പൊഴിയൂർ പൂഴിക്കുന്ന് സ്വദേശിയായ രാജൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യ പിണങ്ങി പോയിരുന്നു. രാജന്റെ സുഹൃത്തായ അനൂപ് സ്ഥിരമായി വീട്ടിൽ മദ്യപിക്കാൻ എത്തുമായിരുന്നു. കഴിഞ്ഞ ദിവസം മദ്യപാനത്തിനിടെ രാജനും അനൂപും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് അനൂപ് രാജനെ കുത്തുകയായിരുന്നു. രാജന്റെ ശരീരത്തിൽ 35 ലേറെ കുത്തേറ്റിട്ടുണ്ട്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായും പൊലീസ് പറഞ്ഞു.


Fashion ⏭️

Back to top button