BUSINESS
ഇറാനിലെ ഇന്ത്യൻ തുറമുഖത്തിന്റെ ഭാവിയെന്ത്? നിർണായക നീക്കത്തിന് കേന്ദ്രം

ഇറാനെതിരെ യുഎസ് സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചതോടെ അനിശ്ചിതത്വത്തിലായി ഇന്ത്യയുടെ ചബഹാർ തുറമുഖവും. ഇറാനുമായി സാമ്പത്തിക ബന്ധം പുലർത്തുന്ന രാജ്യങ്ങളെയും പൂട്ടുമെന്നു ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശവ്യാപാരത്തിൽ ഇന്ത്യയ്ക്ക് നിർണായകമായ ഇറാനിലെ ചബഹാർ തുറമുഖ നടത്തിപ്പിന് ഇളവ് വേണമെന്ന് ഇന്ത്യ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അനുകൂല നിലപാട് ഉണ്ടായിട്ടില്ല. ഇതോടെ ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം ഇറാനിയൻ കമ്പനികൾക്ക് കൈമാറാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ. സംഘർഷത്തിന് പരിഹാരമായാൽ തുറമുഖ നടത്തിപ്പ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിന് കൈമാറണമെന്ന വ്യവസ്ഥയോയാണിത്.വിദേശ വ്യാപാര ഇന്ത്യയ്ക്ക് നിർണായകമായ തുറമുഖങ്ങളിലൊന്നാണ് ഇറാനിലെ ചബഹാർ.ഇതുവരെ 12 കോടി ഡോളറോളം ഇന്ത്യ നിക്ഷേപിച്ചിട്ടുണ്ട്. പാക്കിസ്ഥാനെ ആശ്രയിക്കാതെ അഫ്‍ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് വ്യാപാരം സാധ്യമാകുമെന്നതാണ് ചബഹാറിന്റെ പ്രത്യേകത. 2003ലാണ് ഇന്ത്യ ഇറാന്‍റെ തെക്കു കിഴക്കൻ തീരത്തുള്ള തുറമുഖം വികസിപ്പിക്കാൻ തുടങ്ങിയത്. 2024ൽ 10 വർഷത്തേക്ക് തുറമുഖ നടത്തിപ്പിനുള്ള കരാറിലും ഇന്ത്യയും ഇറാനും ഒപ്പിട്ടു. എന്നാൽ ഇറാനെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയതോടെ തുറമുഖത്തിന്റെ പ്രവർത്തനം തടസപ്പെട്ടു. പിന്നീട് പ്രത്യേക ഇളവോടെയായിരുന്നു പ്രവർത്തനം. ഇത് ഇക്കൊല്ലം ഏപ്രിലിൽ അവസാനിച്ചു. ഇളവ് നീട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അനുകൂല മറുപടിയുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് തുറമുഖത്തിന്റെ നിയന്ത്രണം താൽകാലികമായി ഇറാന് നൽകാൻ ധാരണയായതെന്നാണ് വിവരം.ഇറാനെതിരെയുള്ള യുഎസ് നീക്കങ്ങൾ ഇന്ത്യ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. തുറമുഖ നടത്തിപ്പിന്റെ പേരിൽ ഇന്ത്യൻ കമ്പനികൾക്ക് അനാവശ്യ യുഎസ് ഉപരോധം വിളിച്ചു വരുത്താൻ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നില്ലെന്നാണ് വിവരം. പൊതുമേഖലാ ബാങ്കുകളെ വിദേശവ്യാപാര സംവിധാനത്തിൽ നിന്ന് പുറത്താക്കുന്ന തരത്തിലുള്ള നടപടികൾ യുഎസ് സ്വീകരിക്കാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാനാണ് കേന്ദ്രനീക്കം. ഇറാൻ-യുഎസ് യുദ്ധത്തിൽ തുറമുഖത്തിന് കേടുപാടുകൾ സംഭവിക്കാതെ സൂക്ഷിക്കാനുള്ള നടപടികളും ഇന്ത്യ സ്വീകരിക്കുന്നുണ്ട്.
Travel ⏭️


