LIFESTYLE

വെറും അഞ്ച് ലഡു മാത്രംമതി; നല്ല കിടിലൻ പായസം രണ്ട് മിനിറ്റിൽ തയ്യാറാക്കാം


പ്രതീകാത്മകചിത്രം

ഓണാഘോഷത്തിന്റെ തിരക്കിലാണ് മലയാളികൾ. അത്തം മുതൽ തിരുവോണം വരെ വിഭവസമൃദ്ധമായ സദ്യയും പലതരം മധുരപലഹാരങ്ങളുമാണ് ഓണത്തിന്റെ പ്രധാന ആകർഷണം. ഇത്തവണത്തെ ഓണസദ്യയിൽ പതിവ് പായസങ്ങളിൽ നിന്ന് അൽപം വ്യത്യസ്തമായി ഒരു മധുരം പരീക്ഷിച്ചാലോ? ലഡു പായസത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പായസമായിരിക്കും ഇത്.

ചേരുവകൾ


ലഡു – അഞ്ചെണ്ണം
പാൽ – ഒരു കപ്പ്
നെയ്യ് – രണ്ട് ടീസ്പൂൺ
ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ
കശുവണ്ടി – ആവശ്യത്തിന്
ഉണക്കമുന്തിരി – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം അഞ്ച് ലഡു നല്ലപോലെ പൊടിക്കുക. ശേഷം ഇതിലേക്ക് പാൽ ഒഴിച്ച് ഒന്ന് തിളപ്പിക്കണം. ഇനി ഇതിൽ ഏലക്കാപ്പൊടി ചേർക്കാം. ശേഷം നെയ്യിൽ കശുവണ്ടി, ഉണക്കമുന്തിരി എന്നിവ വറുത്ത് ചേർക്കുക. നല്ല കിടിലൻ ലഡുപായസം റെഡി.

English Summary

Looking for a unique sweet for the Onam feast? Laddu payasam is an easy and delicious dessert that can be prepared with just a few ingredients. Made with laddu, milk, ghee, cardamom, cashews and raisins, this creamy payasam is a simple twist on traditional Onam desserts.
RELATED TOPICS: ONAM SPECIAL RECIPE, LADDU PAYASAM, ONAM PAYASAM RECIPE, KERALA DESSERT, EASY PAYASAM RECIPE


News ⏭️

Back to top button