LIFESTYLE

ബെഡ്‌ഷീറ്റിലെ അണുക്കളെ ദിവസവും കിടക്കുംമുൻപുതന്നെ നശിപ്പിക്കും, അടുക്കളയിലെ ഈ ഒരു വസ്‌തു മതി


കിടക്ക

വീടുകളിലെ ഏറ്റവും പ്രധാനപ്പെട്ട മുറികളിലൊന്നാണ് ബെഡ്‌റൂമുകൾ. കിടപ്പുമുറികളിലെ കിടക്കവിരികൾ ഉപയോഗിക്കുമ്പോൾ ഏറെ ശ്രദ്ധവേണ്ടതാണ്. ദിവസത്തിൽ മണിക്കൂറുകളോളം നാം വിശ്രമിക്കാൻ ഉപയോഗിക്കുന്ന കിടക്കയിലെ കിടക്കവിരികൾ എപ്പോഴും കോട്ടൺ ആകുന്നതാണ് നല്ലത്. നമ്മുടെ നാട്ടിലെ ചൂടേറിയ കാലാവസ്ഥയ്‌ക്ക് ഇവയാണ് അനുയോജ്യം. മുറിയിൽ ശാന്തതയും കുളിർമയും ഭംഗിയും നൽകുന്ന കിടക്കവിരികൾ തിരഞ്ഞെടുക്കാൻ നാം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. വിശ്രമത്തിന് തിരഞ്ഞെടുക്കുന്ന ഈ കിടക്കവിരികൾ ആഴ്‌ചയിലൊരിക്കലെങ്കിലും മാറ്റിയിടേണ്ടതാണ്. നമ്മുടെ ചർമ്മത്തിൽ പറ്റിയിരിക്കുന്ന അണുക്കളോ ഇനി വളർത്ത് മൃഗങ്ങളുള്ള വീടുകളാണെങ്കിൽ അവയുടെ ശരീരാവശിഷ്‌ടങ്ങളോ എല്ലാം കിടക്കവിരിയിൽ ഉണ്ടാകാം എന്നതിനാലാണത്.

ഇക്കാരണങ്ങളാൽ നമുക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ ബെഡ്‌ഷീറ്റുകളും തലയിണകളും അണുവിമുക്തമാകേണ്ടത് അത്യാവശ്യമാണ്,​ വീട്ടിലുള്ള ഒരു വസ്‌തു ഇക്കാര്യത്തിൽ നമ്മെ ഏറെ സഹായിക്കും. നമ്മുടെ അടുക്കളയിലെ വിനാഗിരിയാണത്. ഭക്ഷണസാധനമുണ്ടാക്കാൻ മാത്രമല്ല നല്ലൊരു അണുനാശകം കൂടിയാണ് വിനാഗിരി. കാരണം ഇതിൽ അസറ്റിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ബെഡ്‌ഷീറ്റിലെ ദുർഗന്ധങ്ങളും രോഗകാരികളായ അണുക്കളെയും അകറ്റാൻ വിനാഗിരിയിൽ അൽപം വെള്ളംചേർത്ത് സ്‌പ്രേചെയ്യണം.


പ്രതീകാത്മക ചിത്രം

ഈ മിശ്രിതം തയ്യാറാക്കാനായി ഒരു കപ്പ് വെള്ളമെടുക്കുക. ഇനി അതിലേക്ക് അൽപം വിനാഗിരി ചേർക്കുക. മിശ്രിതത്തിന് സുഗന്ധമുണ്ടാക്കാൻ പുതിന,​ ലാവെൻഡർ തൈലങ്ങളോ ഉപയോഗിക്കാം. ഇവയെല്ലാം ചേർത്ത മിശ്രിതം നന്നായി ഇളക്കി വയ്‌ക്കുക. ഇനി ബെഡ്‌ഷീറ്റിൽ കുറച്ചുഭാഗങ്ങളിൽ ഇത് സ്‌പ്രേ ചെയ്യുക. ഇതിനുശേഷം അത് നന്നായി ഉണങ്ങാൻ അനുവദിക്കണം. അതിനായി മുറിമുഴുവൻ തുറന്നിടുന്നത് ഉചിതമാണ്. വായുസഞ്ചാരം ഉറപ്പിക്കുന്നതിനാണിത്. ഈ വിദ്യ തുണി നനയ്‌ക്കുന്നതിന് പകരമാകില്ല എന്ന് അറിയണം. കൃത്യമായ ഇടവേളകളിൽ ബെഡ്‌റൂമിലെ കിടക്കവിരികൾ നനയ്‌ക്കണം. ഇവ മാത്രമല്ല തലയിണയിലെ തുണികൾ,​ കർട്ടൻ,​ മേശവിരി ഇവയെല്ലാം ഒരേസമയം വൃത്തിയാക്കുന്നതും രോഗംവരാതെ സൂക്ഷിക്കുന്നതിന് നല്ലതാണ്.

English Summary

Since we spend several hours a day resting in bed, it is always better to choose cotton bed sheets. They are particularly suitable for the hot climate in our region. We often pay attention to selecting bed sheets that add a sense of calm, coolness, and beauty to the room.


News ⏭️

Back to top button