NEWS

കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം; പ്രതി പിടിയിൽ


മലപ്പുറം ∙ കെഎസ്ആർടിസി ബസിൽ വച്ച് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. വയനാട് പെരുംതട്ട സ്വദേശി വിനീത് കുമാർ (45) ആണ് പിടിയിലായത്. പ്രതി ബുധനാഴ്ച പുലർച്ചെ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.


Fashion ⏭️

Back to top button