NEWS

ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം; പ്രതി ഒളിവിൽതന്നെ: പോക്സോ ചുമത്തിയില്ലെന്ന് ആരോപണം


കൊല്ലം∙ കിടപ്പറ ദൃശ്യങ്ങൾ പകർത്തി ഭർത്താവ് അശ്ലീല സൈറ്റുകൾക്കു വിറ്റു എന്ന യുവതിയുടെ പരാതിയിൽ അന്വേഷണം തുടരുന്നു. കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോയ പ്രതിയെ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. 4 വയസ്സുകാരിയായ മകളോടും ഭർത്താവ് മോശമായി പെരുമാറിയെന്ന് യുവതി കൊട്ടിയം പൊലീസിനു മൊഴി നൽകിയിരുന്നു. എന്നാൽ പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്താതെയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.വിദേശത്ത് ഒരുമിച്ചു താമസിക്കവെ ഭർത്താവ് സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്കു വിറ്റുവെന്നും ഇത് ചോദ്യം ചെയ്തപ്പോൾ ക്രൂരമർദനം ഏൽക്കേണ്ടി വന്നുവെന്നും ആണ് യുവതിയുടെ പരാതി. ഏറെ വർഷങ്ങളായി യുകെയിലായിരുന്ന ദമ്പതികൾ കഴിഞ്ഞ 14നാണു നാട്ടിലെത്തിയത്. യുകെയിൽ വച്ചാണു സ്വകാര്യ ദൃശ്യങ്ങൾ അവിടുത്തെ അശ്ലീല വെബ് സൈറ്റുകൾക്കു ഭർത്താവ് കൈമാറിയതെന്നു യുവതി പറഞ്ഞു. നാട്ടിലെത്തിയ ശേഷം ഭർത്താവിനെ കൗൺസലിങ്ങിനു വിധേയമാക്കിയെങ്കിലും പിന്നീടും മർദനമേൽക്കേണ്ടി വന്നുവെന്നു യുവതി മൊഴി നൽകി.


Fashion ⏭️

Back to top button