SPORTS
‘മോസ്റ്റ് സെലിബ്രേറ്റഡ് മലയാളി’, ഈ വിഡിയോ അയച്ചു തരുമോ: വൈകാരികമായി പ്രതികരിച്ച് സഞ്ജു സാംസൺ

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗ് ടീം ലോഞ്ചിനിടെ വേദിയിൽ പ്രദർശിപ്പിച്ച വിഡിയോ കണ്ട് വൈകാരികമായി പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ട്വന്റി20 ലോകകപ്പിലേതുള്പ്പടെ സഞ്ജുവിന്റെ പ്രകടനങ്ങൾ ചേര്‍ത്ത്, തമിഴ് കമന്ററിയിലായിരുന്നു വിഡിയോ. വേദിയിലേക്കു കയറിയ സഞ്ജു വിഡിയോയുടെ നിർമാതാക്കൾക്കു നന്ദി അറിയിച്ചു. ‘‘ഒരു വിഡിയോയൊക്കെ നമ്മളെ ഇത്രയും പെട്ടെന്ന് ഇമോഷനൽ ആക്കുമെന്നു കരുതിയില്ല. നല്ല വിഡിയോയാണ്. ഇതൊന്ന് എനിക്ക് അയച്ചു തരണേ..’’– വേദിയിൽവച്ച് സഞ്ജു പറഞ്ഞു.പക്ഷേ, ടൂർണമെന്റ് ഐക്കണായ സഞ്ജു മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിലേക്കെത്തും. ഏഷ്യൻ ഗെയിംസിലാണ് സഞ്ജു ഇനി കളിക്കുക. ഓഗസ്റ്റ് 20 ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കെസിഎൽ മൂന്നാം സീസണിന് തുടക്കമാകുന്നത്. 17 ദിവസം നീളുന്ന ടൂർണമെന്റിന്റെ ഫൈനൽ സെപ്റ്റംബർ അഞ്ചിന് നടക്കും.
Auto ⏭️


