NEWS

ഹാവൂ, അമൂർ മീനിനെ കിട്ടി; വടംവലി മത്സരത്തിന്റെ വിജയികൾക്ക് സമ്മാനം കൈമാറി- വിഡിയോ


കോഴിക്കോട് ∙ രണ്ടു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ പിടയ്ക്കണ അമൂർ (മുരു) മീനിനെ കിട്ടി. അതോടെ നൈനാംവളപ്പിലെ വടംവലി മത്സര വിജയികൾക്കുള്ള സമ്മാനസമർപ്പണം നടത്താനായി. നൈനാംവളപ്പ് കോതി സ്വാതന്ത്ര്യദിന ആഘോഷക്കമ്മിറ്റി 16നാണ് വടംവലി മത്സരം നടത്തിയത്. ഒന്നാം സ്ഥാനക്കാർക്ക് മുട്ടനാടിനെയും രണ്ടാം സ്ഥാനക്കാർക്ക് അമൂർ മീനിനെയും നൽകുമെന്നായിരുന്നു പ്രഖ്യാപനം. 12,500 രൂപ വിലയുള്ള മുട്ടനാടിനെ കൊണ്ടുവന്നെങ്കിലും അമൂർ മീനിനെ കിട്ടിയില്ല. ഇതോടെ സമ്മാന സമർപ്പണം മാറ്റിവച്ചു. തൊട്ടടുത്ത ദിവസവും മീനിനെ കിട്ടാതായതോടെയാണ് സമ്മാന വിതരണം പ്രതിസന്ധിയിലായത്.


Fashion ⏭️

Back to top button