NEWS

പൊലീസിനോട് ആവശ്യപ്പെടുന്നത് തിരുവനന്തപുരം നഗരത്തിലെ ഒരു ചെറിയ പ്രദേശത്തിന്റെ സുരക്ഷ മാത്രം!


തിരുവനന്തപുരം ∙ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ രണ്ടാം എൻട്രിയും ചാലയിലേക്കുള്ള പ്രധാന പാതകളിൽ ഒന്നുമായ പവർഹൗസ് റോ‍ഡിൽ പൊലീസ് പട്രോളിങ് ശക്തമാക്കിയെന്ന് സിറ്റി പൊലീസ് കമ്മിഷണർ പറയുമ്പോഴും അക്രമങ്ങൾക്കു കുറവില്ല. സ്ഥലം ഇന്നും സാമൂഹിക വിരുദ്ധരുടെ കൈകളിൽ തന്നെ. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു തവണ ഇവിടെ കത്തികുത്ത് നടന്നു. പകൽ പോലും കത്തികുത്തു നടക്കുന്ന സ്ഥലമായി ഈ പ്രദേശം മാറി. തലസ്ഥാന നഗരത്തിന്റെ ചെറിയ പ്രദേശത്തെ സുരക്ഷ പോലും നിർവഹിക്കാൻ പൊലീസിനും കഴിയാതായെന്നാണ് ആക്ഷേപം. ഞായറാഴ്ച വൈകിട്ട് നാലിനാണ് അതിഥി സംസ്ഥാന തൊഴിലാളിയായ തപൻ ദാസിനെ രണ്ട് അംഗ സംഘം കുത്തിപരിക്കേൽപ്പിച്ചത്. ബെവ്കോ ഔട്ട്ലെറ്റിൽ ക്യൂവിൽ നിന്ന തുടങ്ങിയ പ്രശ്നം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിലെ പ്രതി കുമാരപുരം സുഭാഷ് നഗർ സ്വദേശി ആദിത്യനെ (25) പൊലീസ് പിടികൂടി. ഗുരുതരമായി പരുക്കേറ്റ അതിഥി സംസ്ഥാന തൊഴിലാളി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.മദ്യപനാ സംഘങ്ങളുടെ താവളം ഈ പ്രദേശം കേന്ദ്രീകരിച്ച് കഴിയുന്ന മദ്യപാനം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾക്ക് അടിമകളായ ആളുകളാണ് അക്രമങ്ങൾക്ക് പ്രധാന പങ്ക് വഹിക്കുന്നത്. ഇവിടെയുള്ള ബെവ്കോ ഔട്ട്‌ലൈറ്റിൽ എത്തുന്നവരിൽ നിന്ന് ചെറിയ തുക ആൾക്കാരിൽ നിന്നും വാങ്ങി ആ കാശിന് മദ്യം വാങ്ങി കുടിച്ച് രാപകൽ ഇതേ രീതിയിൽ തുടരുന്നവരാണ് ജനത്തിന്റെ സഞ്ചാരത്തിന് തടസമാകുന്ന മറ്റൊരു കൂട്ടർ. ഇതിനൊപ്പം പിടിച്ചുപറി സംഘങ്ങളും ഭീഷണിപ്പെടുത്തി പണം തട്ടുന്നവരും സജീവമായി രംഗത്ത് ഉണ്ട്. ഇവരിൽ നിന്ന് ചില പൊലീസുകാർക്കും പണം ലഭിക്കുന്നതായി ആക്ഷേപം ഉണ്ട്.പവർഹൗസ് റോഡിന്റെ ഒരു ഭാഗത്തെ ചുമതല തമ്പാനൂർ പൊലീസിനും മറ്റൊരു ഭാഗം ഫോർട്ട് പൊലീസിന്റെയും പരിധിയിലാണ്. ഇരുകൂട്ടരും തമ്മിലുള്ള അതിർത്തി തർക്കം മൂലം ജനം ജീവൻ കൈപിടിച്ച് പവർഹൗസ് ഭാഗത്ത് നിന്നും ഓടി രക്ഷപ്പെടേണ്ട സ്ഥിതിയാണ്.


Fashion ⏭️

Back to top button