LIFESTYLE

കാശെറിഞ്ഞു കാശുവാരുക! ഇത് ലക്ഷങ്ങൾ കോടികളാക്കുന്ന ബച്ചൻ മാജിക്; കണ്ടുപഠിക്കണം ഈ ബുദ്ധി


ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ‘ബിഗ് ബി’ ആയ അമിതാഭ് ബച്ചൻ കേവലം ഒരു അഭിനയ പ്രതിഭ മാത്രമല്ല, തന്ത്രശാലിയായ ഒരു റിയൽ എസ്റ്റേറ്റ് നിക്ഷേപകൻ കൂടിയാണ്. മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള തന്റെ കമേഴ്സ്യൽ പ്രോപ്പർട്ടിയുടെ മൂന്ന് നിലകൾ ഒരു പ്രമുഖ ന്യൂട്രീഷൻ കമ്പനിക്ക് പ്രതിമാസം 33 ലക്ഷം രൂപയ്ക്ക് വാടകയ്ക്ക് നൽകിയെന്ന് റിപ്പോർട്ട്.വർഷത്തിൽ കോടികളുടെ വരുമാനംമുംബൈയിലെ ഏറ്റവും പ്രമുഖമായ ഓഷിവാര ലിങ്ക് റോഡിലെ ‘സിഗ്നേച്ചർ’ കെട്ടിടത്തിലുള്ള മൂന്ന് മുകളിലത്തെ നിലകളാണ് ‘ട്രൂനാറ്റിവ് എഫ് ആൻഡ് ബി പ്രൈവറ്റ് ലിമിറ്റഡ്’ എന്ന ന്യൂട്രീഷൻ ബ്രാൻഡിന് ബച്ചൻ ലീസിന് നൽകിയിരിക്കുന്നത്. പ്രോപ്പർട്ടി റജിസ്ട്രേഷൻ രേഖകൾ പ്രകാരം ഏകദേശം 8,428 ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീർണം. ചതുരശ്ര അടിക്ക് 392 രൂപ നിരക്കിൽ പ്രതിമാസം 33 ലക്ഷം രൂപയാണ് വാടകയായി ഈടാക്കുക.ഓഗസ്റ്റ് 15 മുതൽ ആരംഭിച്ച കരാർ 5 വർഷത്തേക്കാണ് ഒപ്പിട്ടിരിക്കുന്നത്. 5 വർഷത്തെ കാലാവധിയിൽ ആകെ 21.88 കോടി രൂപയാണ് ബച്ചന് ലഭിക്കുക. 1.98 കോടി രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. വാടകയിൽ പ്രതിവർഷം 5 ശതമാനം വർധന ഉണ്ടാകും. കൂടാതെ 9 വാഹനങ്ങൾക്കുള്ള എക്സ്‌ക്ലൂസീവ് പാർക്കിങ് സൗകര്യവും കരാറിന്റെ ഭാഗമാണ്.ഇതേ കെട്ടിടത്തിൽ ബച്ചൻ മുൻപും സമാനമായ ഇടപാടുകൾ നടത്തിയിട്ടുണ്ട്. 2023-ൽ ഈ കെട്ടിടത്തിലെ 4 ഓഫിസ് യൂണിറ്റുകൾ ‘വാർണർ മ്യൂസിക് പ്രൈവറ്റ് ലിമിറ്റഡിന്’ പ്രതിമാസം 17.30 ലക്ഷം രൂപയ്ക്ക് (12 പാർക്കിങ് സ്ഥലങ്ങൾ ഉൾപ്പെടെ) അദ്ദേഹം വാടകയ്ക്ക് നൽകിയിരുന്നു. കൂടാതെ, 2024–ൽ ഇതേ സിഗ്നേച്ചർ കെട്ടിടത്തിൽ 8,429 ചതുരശ്ര അടി വിസ്തീർണമുള്ള മൂന്ന് ഓഫിസ് സ്ഥലങ്ങൾ 59.58 കോടി രൂപയ്ക്ക് ബച്ചൻ വാങ്ങിയിരുന്നു. ഇതിനായി 3.57 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂട്ടിയായി അന്ന് അടച്ചത്.മുംബൈ മുതൽ അയോധ്യ വരെ


Cinema ⏭️

Back to top button