എ.ആർ. റഹ്മാന്റെ ശിഷ്യൻ കമൽ പ്രശാന്ത് മലയാളത്തിൽ

രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന വിസിൽ എന്ന ചിത്രത്തിലൂടെ ഓസ്കാർ ജേതാവ് എ.ആർ. റഹ്മാന്റെ ശിഷ്യൻ കമൽ പ്രശാന്ത് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബാൾ സംസ്കാരത്തെ പശ്ചാത്തലമാക്കി വമ്പൻ ക്യാൻവാസിൽ തീവ്രമായ സൗഹൃദത്തിന്റെയും ഫുട്ബാൾ കളിയോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെയും സംഭവബഹുലമായ കഥ പറയുന്ന ചിത്രത്തിന് വിനോദ് ഗുരുവായൂർ രചന നിർവഹിക്കുന്നു. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമ്മിക്കുന്ന ചിത്രത്തിൽ പ്രമുഖ അഭിനേതാക്കൾക്കൊപ്പം ഫുട്ബാൾ താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നു. അഷ്കർ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. സംസ്ഥാന അവാർഡ് ജേതാക്കായ സൂരജ് ഇ. എസ് എഡിറ്റിംഗും മനോജ് അങ്കമാലി മേക്കപ്പും കൈകാര്യം ചെയ്യുന്നു. പോർച്ചുഗൽ അവൻക ഇന്റർനാഷനൽ ഫെസ്റ്റിവൽ അവാർഡ് ജേതാവായ വിനോദ് രവീന്ദ്രൻ ആണ് കലാസംവിധാനം . ചിത്രീകരണം ഉടൻ ആരംഭിക്കും. പി. ആർ. ഒ എ. എസ്. ദിനേശ്.
Business ⏭️


