HEALTH

കാൻസറിനെ പ്രതിരോധിക്കാൻ ചുവപ്പ്, മഞ്ഞ കാപ്സിക്കം? പക്ഷെ കഴിക്കേണ്ടത് ഇങ്ങനെ


കാപ്സിക്കം

പോഷകസമൃദ്ധമായ ഒരു പച്ചക്കറിയാണ് കാപ്സിക്കം. പലരും ഗുണം അറിയാതെ ഉപയോഗിക്കുന്ന പച്ചക്കറികൂടിയാണിത്. ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളിലുള്ള കാപ്സിക്കം ആന്റി ഓക്സിഡന്റുകളുടെ കലവറയാണ്. വിറ്റാമിൻ സി, എ, ഫോളേറ്റ്, ഡയറ്ററി ഫൈബർ എന്നിവയും മറ്റ് പോഷകങ്ങളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ ചുവപ്പും മഞ്ഞയും കാപ്സിക്കം പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കാൻസ‌ർ സാദ്ധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. പച്ച കാപ്സിക്കത്തേക്കാൾ കൂടുതൽ ദിവസം ചെടിയിൽ വിളയുന്നതിനാൽ ചുവപ്പ്, മഞ്ഞ കാപ്സിക്കത്തിന് രോഗപ്രതിരോധശേഷി കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഇവയിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ കോശങ്ങളുടെ ഡിഎൻഎ ഘടനയെ ഓക്സിഡേറ്റീവ് തകരാറുകളിൽ നിന്ന് സംരക്ഷിക്കുന്നു. എന്നാൽ ശരിയായ രീതിയിൽ പാചകം ചെയ്ത് കഴിച്ചാൽ മാത്രമെ കാപ്സിക്കത്തിന്റെ പൂർണമായ പോഷകഗുണങ്ങൾ ശരീരത്തിന് ആഗിരണം ചെയ്യാൻ സാധിക്കുവെന്നാണ് വിദഗ്ദർ പറയുന്നത്. എങ്ങനെയാണ് ചുവപ്പ്, മഞ്ഞ നിറത്തിലുള്ള കാപ്സിക്കം കാൻസറിനെ പ്രതിരോധിക്കുന്നതെന്ന് നോക്കാം.

പച്ച കാപ്സിക്കം പഴുത്ത് ചുവപ്പാകുമ്പോൾ അതിൽ കാപ്സാന്തിൻ, കാപ്സോറൂബിൻ തുടങ്ങിയ അപൂർവ്വ കെറ്റോകരോട്ടിനോയിഡുകൾ രൂപപ്പെടുന്നു. ഇവ കാൻസർ കോശങ്ങളുടെ മാറ്റവും ട്യൂമർ വളർച്ചയും തടയാൻ സഹായിക്കുന്നു. മഞ്ഞ കാപ്സിക്കത്തിൽ അടങ്ങിയിരിക്കുന്ന ലൂട്ടീൻ എന്ന ഘടകം കാൻസർ കോശങ്ങളുടെ വള‌ച്ചയെ തടയുന്നു. ഇവയിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള പോളിഫെനോളുകളും വിറ്റാമിനുകളും ശരീരത്തിലെ വീക്കവും ഓക്സിഡേറ്റീവ് സമ്മർദ്ദവും കുറച്ച് കാൻസറിനെതിരെ മികച്ച പ്രതിരോധം തീർക്കുമെന്നാണ് വിദഗ്ദർ പറയുന്നത്.

കാപ്സിക്കം കഴിക്കേണ്ട രീതികൾ

കാപ്സിക്കം എങ്ങനെ കഴിക്കുന്ന എന്നതിനെ ആശ്രയിച്ചാണ് അതിലെ ഓക്സിഡന്റുകൾ ശരീരം അഗിരണം ചെയ്യുന്നത്. അതിനാൽ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.


കാപ്സിക്കത്തിലെ കരോട്ടിനോയിഡുകൾ കൊഴുപ്പിൽ ലയിക്കുന്നവയാണ്. അതിനാൽ ഒരു ടീസ്പൂൺ ഒലീവ് ഓയിലിലോ വെളിച്ചെണ്ണയിലോ നെയ്യിലോ കാപ്സിക്കം ചെറുതായി പാചകം ചെയ്ത് കഴിക്കണം. ഇത് പോഷകങ്ങളുടെ ആഗിരണം 300% വരെ വർദ്ധിപ്പിക്കും.


ചൂടാകുമ്പോൾ എളുപ്പത്തിൽ നശിക്കുന്ന ഒന്നാണ് വിറ്റാമിൻ സി. കാപ്സിക്കം വെള്ളത്തിലിട്ട് കൂടുതൽ സമയം തിളപ്പിച്ചാൽ 60 ശതമാനത്തോളം വിറ്റാമിൻ സി നഷ്ടപ്പെടും. അതിനാൽ പെട്ടെന്ന് സ്റ്റീം ചെയ്തോ അല്ലെങ്കിൽ പാകം ചെയ്യാതെയും കഴിക്കുന്നതാണ് ഏറ്റവും മികച്ചത്.


കാപ്സിക്കം അരിയുമ്പോൾ ഭൂരിഭാഗം പേരും ഉള്ളിലെ വെളുത്ത സ്പോഞ്ച് പോലുള്ള ഭാഗം കളയാറുണ്ട്. എന്നാൽ വിറ്റാമിൻ സി, ബയോഫ്ലേവനോയിഡുകൾ എന്നിവ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് ഈ ഭാഗത്താണ്. അതിനാൽ ഈ ഭാഗം ഒരിക്കലും കളയരുത്.


വിറ്റാമിൻ സി ധാരാളമുള്ള ചുവപ്പ്, മഞ്ഞ കാപ്സിക്കം ചീര, പയർ വർഗ്ഗങ്ങൾ തുടങ്ങിയ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.

എന്നാൽ കാപ്സിക്കം ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. അമിതമായി കഴിച്ചാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. സമീകൃതാഹാരത്തിന്റെ ഭാഗമായി ദിവസേനയുള്ള ഭക്ഷണക്രമത്തിൽ കൃത്യമായ അളവിൽ ഇഴ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും അനുയോജ്യം.

English Summary

Experts highlight capsicum, especially red and yellow varieties, as a nutritious vegetable rich in antioxidants that can reduce cancer risk by inhibiting cell growth and inflammation. For optimal nutrient absorption, brief cooking with oil or steaming is recommended. It is advised not to discard the vitamin-rich white spongy part. Moderate consumption is key for health benefits.


Travel ⏭️

Back to top button