SPORTS
സിറാജിനൊപ്പം പ്രസിദ്ധ്, ഇലവനിൽ 3 സ്പിന്നർമാർ, സർഫറാസ് ഇല്ല: 600–ാം ടെസ്റ്റിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ഗോൾ ∙ ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ആദ്യം ബാറ്റും ചെയ്യു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു പേസർമാരും മൂന്നു സ്പിന്നർമാരും ഉൾപ്പെടെ അഞ്ച് ബോളർമാരുമായാണ് ഇറങ്ങുന്നത്. മുഹമ്മദ് സിറാജിനൊപ്പം പ്രസിദ്ധ് കൃഷ്ണയാണ് പേസ് നിരയിൽ. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ എന്നിവരാണ് സ്പിന്നർമാർ. ദേവ്‌ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ എന്നിവരും പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. സർഫറാസ് ഖാൻ, ഗുർനൂർ ബ്രാർ, ആക്വിബ് നബി, സാരാംശ് ജെയ്ൻ എന്നിവരാണ് ബെഞ്ചിൽ. ഇന്ത്യയുടെ 80–ാം സ്വാതന്ത്ര്യദിനത്തിൽ, 600–ാം ടെസ്റ്റ് മത്സരത്തിനാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ടീമാണ് ഇന്ത്യ ∙ ഗോൾ: ലങ്കയുടെ സ്പിൻ കോട്ട 1998നു ശേഷം ഗോൾ രാജ്യാന്തര സ്റ്റേഡിയത്തിൽ 49 ടെസ്റ്റ് മത്സരങ്ങളിൽ 27ലും ശ്രീലങ്കയാണ് ജയിച്ചത്. എല്ലാ വിജയങ്ങളും പിറന്നത് പന്തിനെ കത്തിയുടെ കൃത്യതയോടെ തിരിക്കാൻ ശേഷിയുള്ള സ്പിന്നർമാരുടെ കരുത്തിൽ! പ്രഭാത് ജയസൂര്യയും രമേഷ് മെൻഡിസും ഗോളിനെ അവരുടെ സ്പിൻ കോട്ടയാക്കി മാറ്റിയിരിക്കുന്നു.∙ ഇന്ത്യയ്ക്ക് വേണ്ടത് പുതിയ സാമ്രാജ്യം ഇന്ത്യൻ ബാറ്റർമാരുടെ സ്പിന്നിനെതിരെയുള്ള ദൗർബല്യം പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ഋഷഭ് പന്തിനും ധ്രുവ് ജുറേലിനും ആദ്യ ഇലവനിൽ അവസരം നൽകിയേക്കാം. ശുഭ്മൻ ഗില്ലിനൊപ്പം കെ.എൽ.രാഹുലിന്റെയും യശസ്വി ജയ്സ്വാളിന്റെയും മികച്ച ഫോമിലുള്ള ദേവ്ദത്ത് പടിക്കലിന്റെയും ബാറ്റിൽനിന്ന് ഇന്ത്യ റണ്ണൊഴുക്ക് പ്രതീക്ഷിക്കുന്നു. സായ് സുദർശന്റെ പരുക്ക്, ടീമിലെ ബാറ്റിങ് നിരയിൽ മൂന്നാം സ്ഥാനം ഉറപ്പിക്കാൻ സുവർണാവസരമാണ് ദേവ്ദത്ത് പടിക്കലിനു നൽകിയിരിക്കുന്നത്. ഇന്ത്യൻ ബോളിങ് നിരയുടെ പ്രകടനവും നിർണായകമാണ്.
Auto ⏭️


