NEWS
പ്രവാചക ജന്മദിനം: യുഎഇയിൽ മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യത്തിന് സാധ്യത

അബുദാബി∙ യുഎഇയിൽ റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായതോടെ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആചരിക്കുന്ന തീയതി വ്യക്തമായി. ഇന്ന് റബീഉൽ അവ്വൽ ഒന്നായതിനാൽ പ്രവാചക ജന്മദിനം റബീഉൽ അവ്വൽ 12ന് അതായത് ഈ മാസം 25ന് ആയിരിക്കും. പ്രവാചക ജന്മദിനത്തോടനുബന്ധിച്ച് യുഎഇയിൽ ഒരു ദിവസത്തെ പൊതു അവധിയാണ് ലഭിക്കുക. ഹിജ്റ കലണ്ടർ ചന്ദ്രപ്പിറവിയെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഓരോ മാസത്തിന്റെയും തുടക്കം മാസപ്പിറവി നിരീക്ഷിച്ചാണ് ഔദ്യോഗികമായി തീരുമാനിക്കുന്നത്.എന്നാൽ, ഈ വർഷം പ്രവാചക ജന്മദിനം ചൊവ്വാഴ്ചയായതിനാൽ അവധി മാറ്റിനൽകി മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യം അനുവദിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം യുഎഇ മന്ത്രിസഭയുടേതായിരിക്കും.
Fashion ⏭️


