വീട്ടിൽ പാമ്പ് വന്നാലുടൻ തിരിച്ചറിയാം; തിരുവനന്തപുരത്ത് കുഞ്ഞും വീട്ടമ്മയും രക്ഷപ്പെട്ടത് അത്ഭുതകരമായി, വീഡിയോ

തിരുവനന്തപുരം ജില്ലയിലെ പെരുങ്കുഴിയിലുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. വീടിന് പുറകിലെ വലിയ കോഴിക്കൂടിന് ചുറ്റും വിരിച്ച വലയിൽ പാമ്പ് കുരുങ്ങിക്കിടക്കുന്നു എന്നാണ് വിളിച്ചയാൾ പറഞ്ഞത്. കറുത്ത നിറത്തിലുള്ള പാമ്പെന്നാണ് പറഞ്ഞത്. സ്ഥലത്തെത്തിയ വാവ പാമ്പിനെ കണ്ടു.
നല്ല വലിയൊരു മൂർഖൻ പാമ്പാണതെന്ന് അദ്ദേഹത്തിന് ഒറ്റനോട്ടത്തിൽ മനസിലായി. വലയിൽ കുരുങ്ങി തല ഉരുണ്ട് പന്തുപോലെ ആയിരുന്നു. ആറ് വയസോളമുള്ള നല്ല ആരോഗ്യമുള്ള പെൺ അതിഥിയാണ്. ഈ സമയത്ത് കടിയേറ്റാൽ അപകടം ഉറപ്പാണ്. കൊച്ച് കുഞ്ഞും പ്രായമായ സ്ത്രീയുമുള്ള വീടാണിത്. അബദ്ധത്തിൽ പോലും ഇവർ വലയ്ക്കരികിൽ എത്തിയിരുന്നെങ്കിൽ വലിയ അപകടം ഉണ്ടായേനെ. ഒടുവിൽ വളരെ ശ്രദ്ധയോടെ വല മുറിച്ച് പാമ്പിനെ വാവാ സുരേഷ് പുറത്തെടുത്തു.
പാമ്പുകൾ വീട്ടിൽ വന്നാൽ എങ്ങനെ അറിയാം, എവിടെയൊക്കെ ഒളിച്ചിരിക്കാം തുടങ്ങിയ എല്ലാ കാര്യങ്ങളും വാവ സുരേഷ് ഈ എപ്പിസോഡിൽ പ്രേക്ഷകർക്ക് വിശദമായി മനസിലാക്കിത്തരുന്നുണ്ട്. കാണുക ഉഗ്രവിഷമുള്ള മൂർഖനെ വലയിൽ നിന്ന് രക്ഷിച്ച വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
വാവാ സുരേഷ് പിടികൂടിയ മൂർഖൻ
English Summary
Snake catcher Vava Suresh safely rescued a large, venomous cobra found entangled in a net at a house in Perunkuzhi, Thiruvananthapuram. The substantial female cobra was discovered near a chicken coop, posing a severe threat to the household, which included a child and an elderly woman. Suresh carefully extricated the snake, averting potential danger.
RELATED TOPICS: KAUMUDY TV, SNAKE MASTER, VAVA SURESH, VAVA SURESH VIRAL VIDEO, SNAKE CATCHING VIDEO VIRAL
Read News ⏭️


