NEWS
‘2018’ ലെ പ്രളയത്തിൽ മുങ്ങിയ വീടുകൾ മുതൽ ഡാം വരെ പിറന്നതിവിടെ; വീണ്ടും ചർച്ചയായി മറവൻതുരുത്ത്

കോട്ടയം ∙ ‘2018’ ലെ വെള്ളപ്പൊക്കത്തിൽ കടലിലെ രാക്ഷസത്തിരമാലകൾ ഇരമ്പിയെത്തിയതു ഇവിടെയാണ്! 28 വീടുകൾ കെടുതിയിൽപ്പെട്ടു! 2018ലെ പ്രളയത്തിൽ ആലപ്പുഴയിലും കുട്ടനാട്ടിലും എടത്വയിലും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ജനങ്ങൾ അനുഭവിച്ച ദുരിതങ്ങളാണ് ഇവിടെ പുനരാവിഷ്ക്കരിച്ചത്. ഓസ്കറി ഇന്ത്യയുടെ ഔദ്യോഗിക എൻട്രി കൂടിയായതോടെ 2023ൽ പുറത്തിറങ്ങിയ ഈ സിനിമയുടെ ലൊക്കേഷൻ കാണാൻ വേണ്ടി മാത്രം പിന്നെ ഒട്ടേറെപ്പേർ എത്തിയിരുന്നു. ഇപ്പോൾ മറ്റൊരു മഴക്കാലത്ത് നാട് ആശങ്കയോടെ നിൽക്കുമ്പോൾ വൈക്കം മറവൻതുരുത്ത് വീണ്ടും ചർച്ചയാകുന്നു. പ്രളയത്തിൽ മുങ്ങിയ വീടുകൾ മുതൽ ഡാം വരെ സെറ്റിട്ടതും കടലും തിരമാലയും വരെ മറവൻതുരുത്തിൽ എത്തിച്ചതും അന്നു ഇവിടെ സഹായിയായി ഉണ്ടായിരുന്ന ജോസഫ് ചാക്കോ ഓർമിക്കുന്നു. തിയറ്ററുകളിൽ സിനിമ കണ്ടവർ പ്രളയം പുനരാവിഷ്കരിച്ചത് എങ്ങനെയെന്നു അതിശയിച്ചിരുന്നു. നിർമാതാവ് ആന്റോ ജോസഫ്, സംവിധായകൻ ജൂഡ് ആന്തണി ജോസഫ്, കലാസംവിധായകൻ മോഹൻദാസ്, ക്യാമറമാൻ അഖിൽ ജോർജ്, എഡിറ്റർ ചമൻ ചാക്കോ എന്നിവരുടെ കൂട്ടായയത്നമായിരുന്നു ഇതെല്ലാം. രണ്ടേക്കർ സ്ഥലത്താണ് വലിയ ടാങ്ക് പണിതത്. പല ആവശ്യങ്ങൾക്കായി ചെറുതും വലുതുമായ 4 ടാങ്കുകൾ കൂടി വീണ്ടും പണിതു. 14 വീടുകൾ സെറ്റിട്ടു. ഇത് ഇടയ്ക്ക് ക്രെയിനുപയോഗിച്ച് മാറ്റി മറ്റു സീനുകളിലും ഉപയോഗിച്ചു.
Fashion ⏭️

