NEWS

ശബരിമല ചിങ്ങ മാസ- ഓണം പൂജ: പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി കെഎസ്ആർടിസി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കുന്നതിനായി കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഓഗസ്റ്റ് 16 മുതൽ 28 വരെ വിവിധ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് പമ്പയിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ആവശ്യാനുസരണം സർവീസുകൾ ലഭ്യമാകും.

ട്രെയിൻ മാർഗം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ-പമ്പ റൂട്ടിൽ ആവശ്യാനുസരണം ഏത് സമയത്തും സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്കും യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് സർവീസുകൾ ഉണ്ടായിരിക്കും. ശബരിമല തീർഥാടകരുടെ യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകളും വിപുലമായി ക്രമീകരിച്ചിട്ടുണ്ട്.

മുൻകൂട്ടി ബുക്കിങ് സൗകര്യം

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് വർധിക്കുന്ന ദിവസങ്ങളിൽ ഭക്തരുടെ ആവശ്യാനുസരണം സമീപ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് അധിക സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഭക്തരുടെ തിരക്ക്, യാത്രാ ആവശ്യം എന്നിവ നിരന്തരം വിലയിരുത്തി ആവശ്യമായ അധിക സർവീസുകൾ ഏർപ്പെടുത്തുന്നതിനും കെഎസ്ആർടിസി നടപടി സ്വീകരിക്കും.

ബന്ധപ്പെടേണ്ട നമ്പറുകൾ

കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി വിവിധ യൂണിറ്റുകളുമായും കൺട്രോൾ റൂമുമായും ബന്ധപ്പെടാവുന്നതാണ്. കെഎസ്ആർടിസി പമ്പ: 04735203445, 9497024092. കെഎസ്ആർടിസി ചെങ്ങന്നൂർ: 9188933750. കെഎസ്ആർടിസി പത്തനംതിട്ട: 9188933744. 24 മണിക്കൂറും പ്രവർത്തിക്കുന്ന കെഎസ്ആർടിസി കൺട്രോൾ റൂം: 9447071021, 04712463799.

English Summary

KSRTC has implemented extensive special travel arrangements for Sabarimala pilgrims attending Chingamasa and Onam pujas between August 16 and 28. Services from various KSRTC units to Pampa, including flexible operations from Chengannur railway station and Nilakkal, aim to ensure safe and smooth devotee travel. Advance booking facilities are also available.
RELATED TOPICS: SABARIMALA SPECIAL BUS, KSRTC SABARIMALA, CHINGAM POOJA BUS, ONAM POOJA BUS, PAMPA KSRTC SERVICE

Read News ⏭️

Back to top button