LIFESTYLE
കൂട്ടുകാർ വിദേശത്ത് പഠിക്കുന്നു, എനിക്കും പോകണം: മകന്റെ വാശിക്ക് വഴങ്ങി വീടും സ്ഥലവും പണയം വച്ചു; പക്ഷേ ഒടുവിൽ സംഭവിച്ചത്…

കേരളത്തിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ചെറുപ്പക്കാർ പഠനത്തിനും തൊഴിലിനുമായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറാൻ ശ്രമിക്കുന്നത് ട്രെൻഡാണല്ലോ. കേരളത്തിൽ നിന്നും ശതകോടികളാണ് ഇതിനുള്ള ചെലവായി വിദേശത്തേക്ക് ഒഴുകുന്നത്.ഒരു സാധാരണ കുടുംബമാണ് തോമസിന്റേത് (യഥാർഥ പേരല്ല). ഭാര്യയും മകനും മകളും അടങ്ങുന്ന സന്തുഷ്ടകുടുംബം. ഇരുവരും സ്വകാര്യ സ്ഥാപനത്തിൽ ജോലി. ഓഹരി കിട്ടിയ സ്ഥലത്തെ കുടുംബവീട്ടിലാണ് അവർ താമസിച്ചിരുന്നത്. വർഷങ്ങൾ പഴക്കമുള്ള വീട്ടിൽ അസൗകര്യങ്ങൾ പെരുകിയപ്പോൾ അടുത്തിടെ അവർ പഴയ വീട് പൊളിച്ചുകളഞ്ഞു പുതിയത് പണിതു. അവരുടെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സൗകര്യങ്ങളുള്ള ഇരുനില വീട്. കുറച്ച് ഹോം ലോൺ ബാധ്യത ഉണ്ടായെങ്കിലും ശമ്പളത്തിൽ നിന്നും അടഞ്ഞുപോകും എന്ന ആശ്വാസത്തിലായിരുന്നു ഗൃഹനാഥൻ.സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ തോമസ് ശ്രദ്ധിച്ചിരുന്നു. പട്ടണത്തിലെ മികച്ച സ്കൂളിലാണ് മക്കൾ പഠിക്കുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് മകൻ പ്ലസ്ടു പാസാകുന്നത്. വിദേശത്ത് പോയി പഠിക്കണമെന്നാണ് മകന്റെ ആഗ്രഹം. ‘ഡിഗ്രി നാട്ടിൽ കഴിഞ്ഞിട്ട് പോയാൽപ്പോരെ’ എന്ന തോമസ് ചോദിച്ചെങ്കിലും തന്റെ ക്ളാസിലെ പലരും വിദേശത്ത് പഠിക്കാൻ പോകുന്നത് പറഞ്ഞു മകൻ വാശിപിടിച്ചു. അങ്ങനെ കുട്ടികളെ കയറ്റുമതി ചെയ്യുന്ന പട്ടണത്തിലെ സ്ഥാപനത്തിൽ പോയി കാര്യങ്ങൾ തിരക്കി.”ഈ രാജ്യത്ത് പോയാൽ ലൈഫ് സെറ്റാണ്. പാർട്ട് ടൈമായി ജോലിചെയ്ത് ലക്ഷങ്ങൾ ഉണ്ടാക്കാം. കുറച്ചുവർഷം പിടിച്ചുപിടിച്ചുനിന്നാൽ പിആർ കിട്ടും. പിന്നെ ജീവിതം സ്വർഗമല്ലേ…ചേട്ടനും ചേച്ചിക്കും ഒക്കെ പോകാമല്ലോ”..മധുരവാക്കുകൾ കേട്ടപ്പോൾ മനസ്സിൽ പ്രതീക്ഷകൾ പൂത്തുലഞ്ഞു.പക്ഷേ പഠനത്തിനും യാത്രയ്ക്കും ഫീസിനുമായി ലക്ഷങ്ങൾ വേണം. അങ്ങനെ ആകെയുള്ള 10 സെന്റ് സ്ഥലവും വീടും പണയം വച്ച് ഫണ്ട് സംഘടിപ്പിച്ചു. ഏറെ പ്രതീക്ഷകളുമായി മകന്റെ വിമാനം പറന്നുയർന്നു.കുറച്ചുമാസങ്ങൾ കഴിഞ്ഞപ്പോഴാണ് വിചാരിച്ച പോലെയല്ല കാര്യങ്ങൾ എന്ന തിരിച്ചറിവുണ്ടായത്. പാർട്ട് ടൈമായി ജോലി കിട്ടാൻ ബുദ്ധിമുട്ട്, കയ്യിലെ കാശ് തീർന്നു തുടങ്ങി, കാലാവസ്ഥ പിടിക്കുന്നില്ല, അസുഖമായാൽ ഡോക്ടറെ കാണാൻ വരെ കാത്തിരിപ്പ്.
Cinema ⏭️


