NEWS

ഐഎസ്എൽ വിട്ട് ടാറ്റ സ്റ്റീൽ; ജാംഷഡ്പുർ‌ എഫ്സിയെ വെറും 100 രൂപയ്ക്ക് വിറ്റു, ഫുട്ബോൾ വാങ്ങാൻ ഈ കാശ് തികയുമോ?


മലയാളിയായ ടി.വി.നരേന്ദ്രൻ നയിക്കുന്ന ടാറ്റ സ്റ്റീൽ ഒടുവിൽ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ നിന്ന് പിന്മാറി. ഐഎസ്എൽ ടീമായ ജാംഷഡ്പുർ എഫ്സിയിൽ ടാറ്റ സ്റ്റീലിനുള്ള എല്ലാ ഓഹരികളും വെറും 100 രൂപയ്ക്ക് ചർച്ചിൽ ബ്രദേഴ്സ് സ്പോർട്സ് ക്ലബ്ബിന് വിറ്റുകൊണ്ടാണ് പിന്മാറ്റം. ഇതോടെ ഏതെങ്കിലുമൊരു പ്രഫഷണൽ ഫുട്ബോൾ ക്ലബ്ബിന്റെ ഉടമസ്ഥർ എന്ന പട്ടം കൂടിയാണ് ടാറ്റ സ്റ്റീൽ ഊരിവയ്ക്കുന്നത്.‌ഐഎസ്എല്ലിൽ നിന്ന് പിന്മാറാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ജാംഷഡ്പുർ എഫ്സിയോട് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ് കല്യാൺ ചൗബേയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതു പരിഗണിക്കാതെയാണ് ടാറ്റ സ്റ്റീലിന്റെ തീരുമാനം. ഐഎസ്എല്ലിൽ നിന്ന് പിന്മാറുമെന്ന് ടാറ്റ സ്റ്റീൽ നേരത്തേ വ്യക്തമാക്കിയിരുന്നു. ജാംഷഡ്പുർ എഫ്സിയെ വിൽക്കുന്നത് ഐഎസ്എല്‍ സാമ്പത്തിക ഞെരുക്കത്തിലായതു കൊണ്ടല്ലെന്ന് ടാറ്റ സ്റ്റീൽ വ്യക്തമാക്കിയിരുന്നു. ടാറ്റ ഫുട്ബോൾ അക്കാഡമിയിലൂടെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള ഫുട്ബോൾ വികസനത്തിനും യുവ ഫുട്ബോളർമാരെ വാർത്തെടുക്കാനുമായിരിക്കും കമ്പനി ഇനി ശ്രദ്ധിക്കുക. 2025-26ൽ 32.23 കോടി രൂപ വരുമാനം നേടിയിരുന്നു ജാംഷഡ്പുർ എഫ്സി. അതേസമയം, ക്ലബ്ബിന്റെ മൂല്യം നെഗറ്റീവ് 5.8 കോടി രൂപയാണ്. 


Fashion ⏭️

Back to top button