NEWS
സ്വത്ത് നേടാൻ തട്ടിപ്പ്, മരിച്ച പിതാവിന്റെ വിരലടയാളം ശേഖരിച്ചു; മകനെതിരെ ആരോപണം– വിഡിയോ

ലക്നൗ∙ പിതാവ് മരിച്ചയുടനെ അദ്ദേഹത്തിന്റെ വിരലടയാളം മകൻ ശേഖരിച്ചതിനെച്ചൊല്ലി വിവാദം. സ്വത്ത് സ്വന്തമാക്കാനാണ് പേപ്പറിൽ വിരലടയാളം ശേഖരിച്ചതെന്ന് ആരോപിച്ച് മരിച്ചയാളുടെ മറ്റു കുടുംബാംഗങ്ങൾ രംഗത്തെത്തി. ലക്നൗവിലെ ഖരൗഹ ഗ്രാമത്തിലാണ് സംഭവം. ജൂലൈയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഛത്രപാലാണ് (75) മരിച്ചത്. ഇയാളെ മകൻ മഹേന്ദ്രയും മരുമകൾ ലക്ഷ്മിയും നേരത്തെ വീട്ടിൽനിന്ന് പുറത്താക്കിയിരുന്നു. മകൾ സുമനോടൊപ്പമായിരുന്നു ഛത്രപാലിന്റെ താമസം. ‘സഹോദരനും ഭാര്യയും മാതാപിതാക്കളെ തുടർച്ചയായി പീഡിപ്പിച്ചിരുന്നു. 2023ൽ വീട്ടിൽനിന്ന് പുറത്താക്കി. തുടർന്ന് മാതാപിതാക്കൾ ബന്ധുവീട്ടിലാണ് താമസിച്ചത്. 2024ൽ എന്റെ വീട്ടിലേക്കു താമസം മാറി’– സുമൻ പറഞ്ഞു.(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ashishpaswan0 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്)
Fashion ⏭️


