NEWS

ഹോർമുസ് കടലിടുക്കിൽ അഡ്നോക്കിന്റെ രണ്ടു കപ്പലുകൾക്കു നേരെ ആക്രമണം; ആളപായമില്ല


അബുദാബി∙ നാഷനൽ ഓയിൽ കമ്പനി (അഡ്‌നോകിന്റെ) രണ്ടു കപ്പലുകൾക്കു നേരെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ ആക്രമണമുണ്ടായതായി കമ്പനി സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം.ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായും അഡ്‌നോക് അറിയിച്ചു. സംഭവത്തെ തുടർന്നുള്ള സുരക്ഷാ നടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണ്.


Fashion ⏭️

Back to top button