BUSINESS

IPO: മുത്തൂറ്റ് ഫിൻകോർപ് ഓഹരി വിപണിയിലേക്ക്; 3000 കോടി രൂപ സമാഹരിക്കുക ലക്ഷ്യം


മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് ഫിൻകോർപ് (Muthoot Fincorp) ഓഹരി വിപണിയിലേക്ക് ചുവടു വെയ്ക്കുന്നു. പ്രാഥമിക ഓഹരി വില്പനയ്ക്ക് (IPO) മുന്നോടിയായി വിപണി റെഗുലേറ്ററായ സെബിക്ക് മുമ്പിൽ കമ്പനി ഡ്രാഫ്റ്റ് പേപ്പേഴ്സ് (Draft Red Herring Prospectus -DRHP) ഫയൽ ചെയ്തു. മൂലധന അടിത്തറ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ 3,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഐ.പി.ഒയിലൂടെ പൂർണമായും ഇക്വിറ്റി ഓഹരികളുടെ ഫ്രഷ് ഇഷ്യുവാണ് നടത്തുകയെന്ന് ബുധനാഴ്ച്ച ഫയൽ ചെയ്ത DRHPയിൽ പറയുന്നു. കമ്പനിയുടെ ടയർ-I ക്യാപിറ്റൽ ബേസ് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. നിലവിലെ ലെൻഡിങ് ബിസിനസുകൾക്ക് കൂടുതൽ ഫണ്ടിങ് ലഭ്യമാക്കുക, ബിസിനസ് വികസനം കരുത്തുറ്റതാക്കുക എന്നിവയാണ് ലക്ഷ്യമെന്നും പറയുന്നു.1887 മുതൽ സമൃദ്ധമായ ബിസിനസ് പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ​ഗ്രൂപ്പിന്റെ ഭാ​ഗമായ കമ്പനിയാണ് മുത്തൂറ്റ് ഫിൻകോർപ്പ്. ഈ സെക്ടറിൽ വൈവിദ്ധ്യവൽക്കരിക്കപ്പെട്ട ബിസിനസ് ചെയ്യുന്ന ഇന്ത്യയിലെ മുൻനിരയിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമാണിത് (NBFC).കമ്പനി പ്രധാനമായും ​ഗോൾഡ് ലോൺ ബിസിനസിലാണ് ഏർപ്പെട്ടിരിക്കുന്നത്. കൂടാതെ ബിസിനസ് വായ്പകൾ, പ്രോപർട്ടി ലോണുകൾ, സപ്ലൈ ചെയിൻ ഫിനാൻസിങ്, ഡിജിറ്റൽ ലോണുകൾ, മൈക്രോ ഫിനാൻസ്, ഹൗസിങ് ഫിനാൻസ് തുടങ്ങിയവയും ബിസിനസ് പോർട്ഫോളിയോയിൽ ഉൾപ്പെട്ടിരിക്കുന്നു.കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി കമ്പനി ​ഗോൾഡ് ലോൺ ബിസിനസ് ചെയ്തു വരുന്നു. പാൻ ഇന്ത്യ അടിസ്ഥാനത്തിലുള്ള ബ്രാഞ്ച് നെറ്റ് വർക്കുകൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമായ മുത്തൂറ്റ് ഫിൻകോർപ് വൺ എന്നിവ വഴി ഓപ്പറേഷൻസ് നടത്തുന്നു.2026 മാർച്ച് 31 പ്രകാരമുള്ള കണക്കുകളിൽ കമ്പനി 73,442.72 കോടി രൂപയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലുടനീളം 5,610 ബ്രാഞ്ചുകളാണുള്ളത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിന് 4.26 ദശലക്ഷം ഉപയോക്താക്കളുണ്ട്.ബിസിനസ് പ്രകടനം2024 മാർച്ച് മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ കമ്പനിയുടെ AUM 59.04% വാർഷികാധിഷ്ഠിത വളർച്ചയാണ് നേടിയത്. ഇത് സമാന മേഖലയിലെ മറ്റ് കമ്പനികളേക്കാളും വേ​ഗത്തിലുള്ള വളർച്ചയാണ്. CRISIL റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് DRHPയിൽ ഈ വിവരങ്ങൾ കമ്പനി അറിയിച്ചിരിക്കുന്നത്2026 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം, തൊട്ടു മുമ്പത്തെ വർ,ത്തെ 607.90 കോടി രൂപയിൽ നിന്ന് 1,847.62 കോടി രൂപയിലേക്ക് വളർച്ച നേടിയിരുന്നു. സമാന കാലയലവിൽ പ്രവർത്തന വരുമാനം 8,497.69 കോടിയിൽ നിന്ന് 11,203.81 കോടിയിലേക്കും വളർന്നു.Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക


Read News

Back to top button