SPORTS

‘ശ്രീശാന്തിനെ എന്റെ റൂംമേറ്റായി കിട്ടാൻ ആഗ്രഹിക്കുന്നു..’: ‘സ്ലാപ്ഗേറ്റ്’ വിവാദത്തിൽ വീണ്ടും ഹർഭജൻ സിങ്


മുംബൈ ∙ 2008 ഐപിഎലിലെ ‘സ്ലാപ്ഗേറ്റ്’ വിവാദത്തെക്കുറിച്ച് വീണ്ടും പരാമർശവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. എസ്.ശ്രീശാന്തും താനും ഒരേ മുറിയിലാണെങ്കിൽ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുമെന്നും, അതിനാൽ ശ്രീശാന്തിനെ തന്റെ റൂംമേറ്റായി കിട്ടാൻ ആഗ്രഹിക്കുന്നെന്നും ഹർഭജൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘‘ഞങ്ങൾ രണ്ടുപേരും ഒരേ മുറിയിലാണെങ്കിൽ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ഞാൻ അതിനെ ആ രീതിയിലാണ് കാണുന്നത്. അദ്ദേഹത്തെ നിങ്ങൾക്ക് എന്റെ റൂംമേറ്റായി തിരഞ്ഞെടുക്കാം, എനിക്ക് അതിൽ യാതൊരു ബുദ്ധിമുട്ടുമില്ല.’’– പിടിഐയ്ക്കു നൽകിയ അഭിമുഖത്തിൽ ഒരു ചോദ്യത്തിന് ഉത്തരമായി ഹർഭജൻ പറഞ്ഞു. ഇതിനിടെ, പഴയ കാര്യങ്ങൾ വീണ്ടും ഓർമിപ്പിക്കുന്ന രീതിയിൽ ഹർഭജൻ ഒരു പരസ്യത്തിൽ അഭിനയിച്ചതോടെ കാര്യങ്ങൾ വീണ്ടും വഷളായി. ഇതിനെതിരെ ശ്രീശാന്ത് രംഗത്തെത്തുകയും ചെയ്തു. വിവാദമായ സംഭവം കച്ചവടമാക്കി ഹർഭജൻ വീണ്ടും ലാഭമുണ്ടാക്കിയതായി ശ്രീശാന്ത് ആരോപിച്ചു. വിവാദത്തെ തമാശയാക്കി ഹർഭജൻ അഭിനയിച്ച ഒരു ടെലിവിഷൻ പരസ്യം സഹിക്കാവുന്നതിലും അപ്പുറമായിരുന്നെന്ന് ശ്രീശാന്ത് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.


Auto ⏭️

Back to top button