NEWS

യുവാവിനെ വലിച്ചിഴച്ച് ബസ് 10 മീറ്ററോളം നീങ്ങി, കണ്ടുനിന്നവർ നിലവിളിച്ചു; കൊല്ലത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം


കൊല്ലം ∙ നഗര മധ്യത്തിൽ കെഎസ്ആർടിസി ഒ‍ാർഡിനറി ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മേവറം സെയ്ദലി മൻസിലിൽ എസ്.ഷംനാദിന്റെ മകൻ എസ്.സെയ്ദലി (22) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 3.20ന് ചിന്നക്കട ഹെഡ്പോസ്റ്റ് ഒ‍ാഫിസിനും ബസ് കാത്തിരിപ്പു കേന്ദ്രത്തിനും ഇടയിലാണ് അപകടം ഉണ്ടായത്.ചിന്നക്കടയിലെ മൊബൈൽ ഷോപ്പിലെ ജീവനക്കാരനായ സെയ്ദലി സഞ്ചരിച്ച ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കുമായി ബസിനടിയിൽ കുടുങ്ങിപ്പോയ സെയ്ദലിയെയും വലിച്ചിഴച്ച് 10 മീറ്ററോളം ബസ് മുന്നോട്ടു നീങ്ങി. കണ്ടു നിന്നവർ ബഹളം വച്ചതോടെയാണ് ബസ് നിർത്തിയത്. അപകടം വരുത്തിയ ബസിലെ ഡ്രൈവർ സംഭവ സ്ഥലത്തു നിന്ന് ഒ‍ാടി രക്ഷപ്പെട്ടു. 


Fashion ⏭️

Back to top button