NEWS

കണ്ണീരുണങ്ങാത്ത 13 ാം ദിനം; ഗൗതത്തിനു വേണ്ടി തിരച്ചിൽ തുടരുന്നു


കൊല്ലം ∙ നീണ്ടകരയിൽ വള്ളം മറിഞ്ഞു കാണാതായ ഗൗതം കൃഷ്ണയ്ക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. കൊച്ചിയിൽനിന്ന് എത്തിയ കോസ്റ്റ് ഗാർഡിന്റെ ആദ്യ ഹെലികോപ്റ്റർ ഉച്ചയോടെ നീണ്ടകരയിലേക്കു പുറപ്പെട്ടു. CG 812 ഹെലികോപ്റ്റർ ആണ് പുറപ്പെട്ടത്. അമൃത ക്യാംപസിൽ ഒറ്റ രാത്രികൊണ്ട് ഒരുക്കിയ ഹെലിപാഡിൽനിന്ന് ഇന്ധനം നിറച്ച ശേഷമാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. ആദ്യം റൂട്ട് ക്ലിയർ ചെയ്യാൻ പോയ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും ഇന്ധനം നിറച്ച ശേഷം തിരിച്ചിലിന് ഇറങ്ങും. മുതലപ്പൊഴിയിലെ തിരച്ചിലിനും ഈ രണ്ടു ഹെലികോപ്റ്റർ തന്നെയാകും ഉപയോഗിക്കുക. ഗൗതം കൃഷ്ണയെ കാണാതായിട്ട് ഇത് 13 ാം ദിവസമാണ്. ജൂലൈ 31ന് പുലർച്ചെയാണ് ഗൗതം ഉൾപ്പെടെ 14 അംഗ സംഘം സഞ്ചരിച്ച വള്ളം നീണ്ടകര മേഖലയിൽ മറിഞ്ഞത്. അപകടത്തിൽ ഗൗതമിന്റെ മുത്തച്ഛൻ പുത്തൻതുറ പൂമുഖം വീട്ടിൽ യു.രാജീവൻ, പിതാവ് രാധാകൃഷ്ണൻ എന്നിവർ മരിച്ചിരുന്നു.


Fashion ⏭️

Back to top button