LIFESTYLE
271 കോടിയുടെ സ്വപ്നഭവനം! രാജ്യത്തെ ഏറ്റവും വലിയ ‘റിയൽ എസ്റ്റേറ്റ് ഇടപാട്’; ആരാണ് കാശുകൊണ്ട് ഞെട്ടിച്ച മാനവ് സർദാന?

ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സിംഗിൾ–യൂണിറ്റ് റസിഡൻഷ്യൽ ഇടപാടുകളിലൊന്ന് അടുത്തിടെ ദേശീയതലത്തിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ സ്ഥിതി ചെയ്യുന്ന ഡിഎൽഎഫിന്റെ അൾട്രാ-ലക്ഷ്വറി പദ്ധതിയായ ‘ദ് ഡാലിയാസിൽ’ 271 കോടി രൂപ നൽകി പെന്റ്ഹൗസ് സ്വന്തമാക്കിയ മാനവ് സർദാനയാണ് ഇപ്പോൾ വ്യവസായ ലോകത്തെ പ്രധാന ചർച്ചാവിഷയം.മുംബൈയിലെ പരമ്പരാഗത ആഡംബര പാർപ്പിട മേഖലകളെപ്പോലും അമ്പരപ്പിക്കുന്ന തുകയ്ക്ക് ഈ വീട് സ്വന്തമാക്കിയതോടെയാണ് മാനവ് സർദാന ആരാണെന്ന അന്വേഷണം ശക്തമായത്. എന്നാൽ, റിയൽ എസ്റ്റേറ്റ് വിപണിയെ ഞെട്ടിച്ച ഈ കോടികളുടെ ഇടപാടിന് പിന്നിൽ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഇന്ത്യയുടെ ഓട്ടോമോട്ടീവ് നിർമാണ ചരിത്രവും ഒരു കുടുംബ ബിസിനസിന്റെ വിജയകഥയുമുണ്ട്.271 കോടിയുടെ സ്വപ്ന ഭവനംഗുരുഗ്രാമിലെ പ്രൈം ലൊക്കേഷനിൽ സ്ഥിതി ചെയ്യുന്ന ഈ പെന്റ്ഹൗസ് ഇടപാടിന്റെ വ്യാപ്തി വ്യക്തമാക്കുന്നത് അതിന്റെ വിസ്തീർണവും ചതുരശ്ര അടിക്ക് വരുന്ന വിലയുമാണ്. സൂപ്പർ ഏരിയയ്ക്ക് ചതുരശ്ര അടിക്ക് 1.58 ലക്ഷം രൂപയും കാർപെറ്റ് ഏരിയയ്ക്ക് ചതുരശ്ര അടിക്ക് 2.6 ലക്ഷം രൂപയുമാണ് നിരക്ക്. 17,200 ചതുരശ്ര അടി വിസ്തീർണമുള്ള സൂപ്പർ ഏരിയ, 10,500 ചതുരശ്ര അടി വിസ്തീർണമുള്ള കാർപെറ്റ് ഏരിയ, എന്നിങ്ങനെയാണ് മാനവ് സർദാന സ്വന്തമാക്കിയ പെന്റ്ഹൗസിന്റെ വിസ്തീർണം.ഇന്ത്യയിലെ ആഡംബര റസിഡൻഷ്യൽ വിപണിയിൽ പരമ്പരാഗതമായി മുംബൈയിലെ വോർളി പോലുള്ള പ്രൈം ലൊക്കേഷനുകളാണ് ആധിപത്യം പുലർത്തിയിരുന്നത്. എന്നാൽ കാർപെറ്റ് ഏരിയ കണക്കാക്കുമ്പോൾ ചതുരശ്ര അടിക്ക് 2.6 ലക്ഷം രൂപയോളം വരുന്ന ഈ ഇടപാടിലൂടെ ഗുരുഗ്രാമിലെ അൾട്രാ–ലക്ഷ്വറി ഹൗസിങ് മാർക്കറ്റ് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സ്ഥലങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.ഫരീദാബാദിലെ ഫാക്ടറിയിൽ നിന്ന് ആഗോള ശൃംഖലയിലേക്ക്
Cinema ⏭️


