SPORTS
‘ഒരുമിച്ച് വിദേശയാത്ര നടത്തി, മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു, ആശുപത്രിയിൽ ചികിത്സ തേടി..’: ക്രിക്കറ്റ് താരത്തിനെതിരെ പരാതി നൽകിയത് മെഡിക്കൽ വിദ്യാർഥിനി

കൊൽക്കത്ത∙ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ക്രിക്കറ്റ് താരം അഭിഷേക് പോറെലിനെതിരെ യുവതി നൽകിയ ഹർജിയിൽ, വാദം കേൾക്കുന്നത് സെപ്റ്റംബർ 14ലേക്ക് മാറ്റി കൽക്കട്ട ഹൈക്കോടതി. താരത്തിന്റെ അറസ്റ്റിന് ശേഷമുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിനായി ബംഗാൾ സർക്കാർ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി. മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് പോറെലിനെ അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കർണാടക സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൂഗ്ലി ജില്ലാ പൊലീസ് പോറലിനെ അറസ്റ്റ് ചെയ്തത്. ചിൻസുരയിലെ ജില്ലാ കോടതി പോറെലിന്റെ ജാമ്യാപേക്ഷ തള്ളുകയും മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. കേസിൽ താരത്തെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കൂടാതെ, പരാതിക്കാരിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനായി താരത്തിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. കേസിൽ പ്രതിയായ പോറെലിന്റെ ഒരു സുഹൃത്തിനെക്കൂടി ഇനി പിടികൂടാനുണ്ട്2026 ഏപ്രിൽ 2ന് അവർ ഡൽഹിയിൽ പോറെലിനെ കാണാൻ പോയിരുന്നു. അവിടെ വച്ച് തന്നെ ക്രൂരമായി പീഡിപ്പിക്കുകയും മുറിയിൽ പൂട്ടിയിടുകയും ഭക്ഷണം നൽകാതെ പട്ടിണിക്കിടുകയും ചെയ്തതായി യുവതി ആരോപിക്കുന്നു. ഇതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ പരസ്യമാക്കുമെന്ന് പറഞ്ഞ് പോറെൽ തങ്ങളെ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. ഇതിന് പിന്നാലെയാണ് അവർ ജൂണിൽ മൊഗ്ര പൊലീസിനെ സമീപിച്ചത്.
Auto ⏭️


