LIFESTYLE

‘ഇത് ബ്രേക്ക് ഡാൻസല്ല, ബാർക്ക് ഡാൻസ്’; മഴയത്ത് വൈബായി കുരുന്നുകൾ


നായയുടെ ശബ്‌ദത്തിനനുസരിച്ച് ഡാൻസ് കളിക്കുന്ന കുട്ടികൾ

മഴയത്ത് ഒരു പാട്ടൊക്കെയിട്ട് സിനിമാ സ്റ്റൈലിൽ ഡാൻസ് ചെയ്യാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, പാട്ടൊന്നുമില്ലെങ്കിലും മനസുവച്ചാൽ ഏത് ശബ്‌ദവും പാട്ടാക്കി മാറ്റാമെന്ന് തെളിയിക്കുകയാണ് നാല് മിടുക്കന്മാർ. തങ്ങളെ നോക്കി കുരയ്‌ക്കുന്ന നായയുടെ ശബ്‌ദത്തിനനുസരിച്ച് ഡാൻസ് കളിക്കുന്ന കുരുന്നകളുടെ വീഡിയ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനോടകം ഒരു മില്യണിലധികം ആളുകളാണ് വീഡിയോയ്‌ക്ക് ലൈക്ക് ചെയ്‌തിരിക്കുന്നത്.

പാന്റ്സ് മാത്രം ഇട്ട് വഴിയരികിൽനിന്ന് മഴ നനയുന്ന കുട്ടികളെ നോക്കി നായ നിർത്താതെ കുരയ്‌ക്കുന്നുണ്ട്. എന്നാൽ നായയുടെ ശബ്‌ദത്തിന്റെ താളത്തിനനുസരിച്ച് കുട്ടികൾ ചുവടുമാറ്റുന്നുണ്ട്. നായയുടെ ഉടമസ്ഥരാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. കുട്ടികളുടെ ഡാൻസിനനുസരിച്ച് വീണ്ടും വീണ്ടും ശബ്‌ദമുണ്ടാക്കുന്ന നായയെക്കണ്ട് സമീപം നിൽക്കുന്നവർ ചിരിക്കുന്നത് വീഡിയോയിൽനിന്ന് മനസിലാക്കാം. വൈബ് ഇമ്പോർട്ടന്റ് ആണെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

എവിടെനിന്നാണ് വീഡ‌ിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. മനോഹരമായൊര വലിയ പാഠശേഖരത്തിനരികിൽനിന്നാണ് കുട്ടികൾ മഴ ആസ്വദിക്കുന്നതെന്ന് ദൃശ്യങ്ങളിൽനിന്ന് മനസിലാക്കാം. പതിവുപോലെ രസകരമായ കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. ജീവിതം നമ്മളെ നോക്കി കുരയ്‌ക്കുമ്പോൾ നമുക്കും ഇതുപോലെ കുരയ്‌ക്കാനാകണമെന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. ‘ചില മനുഷ്യർ നമുക്ക് വലിയ ചില പാഠങ്ങൾ പകർന്നുതരും. മറ്റുള്ളവർ നിങ്ങളെ തകർക്കാനായി ശബ്‌ദമുണ്ടാക്കിക്കൊണ്ടിരുന്നാലും നിങ്ങൾ സ്വന്തം ഊർജസ്വലത നഷ്‌ടപ്പെടുത്തരുത്’- മറ്റൊരാൾ കുറിച്ചു. ഇത് ബ്രേക്ക് ഡാൻസല്ല ബാർക്ക് ഡാൻസ് ആണെന്നാണ് മറ്റൊരാളുടെ അഭിപ്രായം.

English Summary

Four children dancing in the rain to the rhythm of a barking dog have gone viral on social media. The fun video has crossed one million likes, with users praising the kids’ energy and humourously calling it a “bark dance.”


News ⏭️

Back to top button