‘സിനിമ കാണാൻ വന്നവൻ തീയറ്റർ കത്തിച്ചു’; സ്പൈഡർമാൻ പ്രദർശനത്തിനിടെ വൈറലായി സ്പൈഡർ കിഡ്

തിയറ്ററിൽ സ്പൈഡർമാന്റെ വേഷത്തിലെത്തിയ കുട്ടി
സ്പൈഡർമാൻ ബ്രാൻഡ് ന്യൂഡേയുടെ പ്രദർശനം കാണാനെത്തിയവർക്ക് സ്പൈഡർമാന്റെ വേഷത്തിൽ സർപ്രൈസൊരുക്കി കുട്ടി ആരാധകൻ. തിയറ്ററിനുള്ളിൽ പ്രിയപ്പെട്ട സൂപ്പർഹീറോയുടെ വേഷം അണിഞ്ഞെത്തിയ സ്പൈഡർ കിഡിന്റെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
സ്പൈഡർ മാന്റെ വേഷത്തിൽനിൽക്കുന്ന കുട്ടി ആരാധകനെ കണ്ടതോടെ തിയേറ്ററിൽ കൂടിയവരും ആവേശത്തിലായി. അവൻ സ്പൈഡർ മാന്റെ മുഖം മൂടിയണിയാൻ നേരം ചുറ്റുമുണ്ടായിരുന്നവർ വിസിലടിച്ചും ആർപ്പുവിളിച്ചും പ്രോത്സാഹിപ്പിച്ചു. ചിലരാകട്ടെ അവനോടൊപ്പമുള്ള സെൽഫി വീഡിയോകളും മറ്റും മൊബൈലിൽ പകർത്തി. അവൻ തന്റെ ജീവിതത്തിലൊരിക്കലും ആ നിമിഷങ്ങൾ മറക്കില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
സത്യത്തിൽ തിയേറ്ററിൽ എത്തിയ കാണികൾക്കും വേറിട്ടൊരു അനുഭവമായി മാറുകയായിരുന്നു ആ നിമിഷങ്ങൾ. പ്രായം ആറായാലും അറുപതായാലും സ്പൈഡർമാനെ ഇഷ്ടപ്പെടുന്നവർക്ക് ഒരുപോലെയാണെന്നും ചിലർ പറയുന്നു.
സിനിമയിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ അനുകരിച്ച് ആരാധകർ തിയേറ്ററുകളിലേക്കെത്തുന്നത് പലപ്പോഴും കൗതുക കാഴ്ചയാണ്. എന്തായാലും സിനിമയോടും കഥാപാത്രങ്ങളോടുമുള്ള കുട്ടിയുടെ ഇഷ്ടം വ്യക്തമാക്കുന്ന ഈ കാഴ്ച ആരാധകർക്കിടയിൽ രസകരമായ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. സിനിമ കാണാൻ വന്നവൻ തീയേറ്റർ കത്തിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
ടോം ഹോളണ്ട് വീണ്ടും പീറ്റർ പാർക്കർ സ്പൈഡർമാനായി എത്തുന്ന ചിത്രമാണ് സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ. ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റണാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പീറ്റർ പാർക്കറിന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും പുതിയ ഭീഷണിയുമാണ് ചിത്രത്തിന്റെ പ്രമേയം. ഇക്കഴിഞ്ഞ ജൂലായ് 30നാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തത്.
English Summary
A young Spider-Man fan stole the spotlight by arriving at a theatre dressed as the superhero for Spider-Man: Brand New Day. His adorable appearance was met with cheers, whistles and selfies from excited fans, making the moment viral on social media.
News ⏭️


