NEWS

എസ്. സുരേഷിനെ മാറ്റണമെന്ന് ബിജെപി കോർ കമ്മിറ്റിയിൽ ആവശ്യം; ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ


തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും എസ്. സുരേഷിനെ മാറ്റണമെന്ന് ചില നേതാക്കൾ ആവശ്യപ്പെട്ടു. ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.സംസ്ഥാന കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ചു നടന്ന ഫണ്ട് വെട്ടിപ്പിന്റെ ഉത്തരവാദിത്തത്തിൽനിന്ന് നേതാക്കൾക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന് വിമർശനം ഉയർന്നു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പാർട്ടിയുടെ വിശ്വാസ്യത തകരുമെന്ന് ചിലർ ചൂണ്ടിക്കാട്ടി.


Fashion ⏭️

Back to top button