NEWS

മോഹൻദാസിന് ജാമ്യം, ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കാൻ പ്രമേയം പാസാക്കി തമിഴ്നാട് – പ്രധാന വാർത്തകൾ


ബിജെപി ബൗദ്ധിക വിഭാഗം മുൻ കൺവീനർ ടി.ജി.മോഹൻദാസിന് സിജെഎം കോടതി ജാമ്യം അനുവദിച്ചതാണ് ഇന്നത്തെ പ്രധാന വാർത്ത. സർക്കാർ ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണമെന്ന വ്യവസ്ഥ ഉറപ്പാക്കുന്ന പ്രമേയം തമിഴ്നാട് നിയമസഭ പാസാക്കിയതും പ്രധാന വാർത്തകളിൽ ഇടം നേടി. ജന്തർ മന്തറിൽ വിദ്യാര്‍‌ഥികൾക്കു നേരെയുണ്ടായ പൊലീസ് നടപടിയെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസ്താവന നടത്തുമെന്ന് സർക്കാർ പാർലമെന്റിൽ ഉറപ്പു നൽകി. നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തിയതും ഇന്നാണ്.  സംഘപരിവാർ സൈദ്ധാന്തികൻ ടി.ജി.മോഹൻദാസിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. അടുത്ത മൂന്ന് ദിവസം അന്വേഷണവുമായി സഹകരിക്കണം. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും കോടതി നിർ‍ദേശിച്ചു. നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഗൗതമിനെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും തിരച്ചിൽ കാര്യക്ഷമമല്ലെന്ന ആക്ഷേപത്തിൽ വസ്തുതയില്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. മന്ത്രി ഷിബു ബേബി ജോൺ, കലക്ടർ ആനി ജൂല തോമസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.


Fashion ⏭️

Back to top button