NEWS
‘കൊലപാതകം റോഡ് അപകടമാക്കാം’; ഭർത്താവിനെ കൊല്ലാൻ കാമുകനോട് ചാറ്റ്, പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ച് യുവാവ്

ഹൈദരാബാദ് ∙ ഭർത്താവിനെ കൊലപ്പെടുത്തി റോഡ് അപകടമാക്കി ചിത്രീകരിക്കാൻ കാമുകനൊപ്പം ചേർന്ന് പദ്ധതിയിട്ട യുവതിയുടെ ഞെട്ടിക്കുന്ന വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം ചാറ്റുകൾ പുറത്ത്. തന്റെ ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് ഭർത്താവ് തെലങ്കാന മഹബൂബാബാദ് സ്വദേശിയായ ഗാഡെ രാജേശ്വര റാവു നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ ഭാര്യ ഭവാനിക്കും കാമുകൻ സൈദുലുവിനുമായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.2016 ലാണ് രാജേശ്വര റാവുവും ഭവാനിയും വിവാഹിതരായത്. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. ഇതിനിടയിലാണ് ഭവാനി ഖമ്മത്തിലെ ഒരു പാഴ്സൽ സർവീസ് ഡെലിവറി ഏജന്റായ സൈദുലുവുമായി പ്രണയത്തിലാകുന്നത്. ഭർത്താവ് വീട്ടിലില്ലാത്ത സമയങ്ങളിൽ സൈദുലു ഇവരുടെ വീട്ടിൽ സ്ഥിരമായി സന്ദർശനം നടത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 27നാണ് റാവുവിനു ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയത്. തുടർന്ന് അദ്ദേഹം ഭാര്യയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് കാമുകനുമായി ചേർന്ന് തന്നെ കൊലപ്പെടുത്താൻ പദ്ധതിയിടുന്നതിന്റെ ഞെട്ടിക്കുന്ന ചാറ്റുകൾ കണ്ടത്. തന്നെ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചിരുന്നത്.
Fashion ⏭️


