NEWS

സുക്കരി സ്വർണഖനിയിൽ പാറ ഇടിഞ്ഞുവീണ് അപകടം; ഒരു തൊഴിലാളി മരിച്ചു, അഞ്ചുപേർക്ക് പരുക്ക്


കയ്‌റോ∙ ഈജിപ്തിലെ കിഴക്കൻ മരുഭൂമിയിലെ സുക്കരി സ്വർണ ഖനിയിലുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിക്കുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഖനിയിലെ ഭൂഗർഭ തുരങ്കങ്ങളിലൊന്നിൽ പാറ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നും പരുക്കേറ്റവരെ ചെങ്കടൽ തീരത്തെ മർസ അലം നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പെട്രോളിയം, ധാതുവിഭവ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.


Fashion ⏭️

Back to top button