NEWS
മറുപടിയുമായി അമിത് ഷാ നാളെ സഭയിൽ? കേരളത്തിനു വേണ്ടിയുള്ള ബിൽ ഉൾപ്പെടെ 2 ബില്ലുകൾ അവതരിപ്പിച്ചേക്കും

ന്യൂഡൽഹി∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ലോക്സഭയിലെത്തിയേക്കും. നാളത്തേക്ക് ലിസ്റ്റ് ചെയ്തിരിക്കുന്ന നാല് ബില്ലുകളിൽ രണ്ടെണ്ണം അമിത് ഷായാണ് അവതരിപ്പിക്കുന്നത്. കേരള എന്നത് കേരളം എന്നാക്കുന്ന ബിൽ, ദേശീയ കോർപറേറ്റിവ് വികസന കോർപറേഷൻ ഭേദഗതി ബിൽ എന്നിവയാകും അമിത് ഷാ അവതരിപ്പിക്കുക. ഏറെ വിവാദമായ എഫ്സിആർഐ ബിൽ ലിസ്റ്റ് ചെയ്തിട്ടില്ല.പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ച് മൂന്ന് ആഴ്ച പിന്നിട്ടിട്ടും അമിത് ഷാ സഭയിലെത്തിയിരുന്നില്ല. ആഭ്യന്തരമന്ത്രി സഭയിൽ എത്താത്തതിനെ ചൊല്ലി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം അദ്ദേഹത്തെ അറിയിക്കണമെന്ന് സി.പി. രാധാകൃഷ്ണൻ കേന്ദ്രമന്ത്രി കിരൺ റിജിജുവിനോട് നിർദേശിച്ചു. രാജ്യസഭ ചെയർമാന്റെ ഭാഗത്തു നിന്ന് അസാധാരണ ഇടപെടൽ ഉണ്ടായതിനു പിന്നാലെയാണ് ലോക്സഭയിൽ എത്തിയേക്കുമെന്ന അഭ്യൂഹം.
Fashion ⏭️


