NEWS

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കളക്‌ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു; ആത്മഹത്യ സ്ഥലംമാറ്റത്തിൽ മനംനൊന്തെന്ന് സംശയം

ആശ

കാസർകോട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്‌ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു. എതിർത്തോട് സ്വദേശി ആശ (41) ആണ് മരിച്ചത്. വെള്ളിയാഴ്‌ചയാണ് ഇവർ ഓഫീസിൽ വച്ച് വിഷം കഴിച്ചത്. അവശനിലയിലായ ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു.

റവന്യൂ വകുപ്പിൽ നിന്ന് ആശയെ എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലംമാറ്റിയിരുന്നു. സ്ഥലംമാറ്റത്തെത്തുടർന്നുള്ള മാനസിക സമ്മർദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കാസർകോട് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

English Summary

Kasaragod Collectorate senior clerk Asha (41) died after consuming rat poison at her office on Friday. Preliminary reports suggest she was under mental stress due to a recent transfer to the Endosulfan Cell. Kasaragod police have registered a case and initiated an investigation, recording statements from family and colleagues.
RELATED TOPICS: SENIOR CLERK DEATH, COLLECTORATE CLERK SUICIDE, TRANSFER ISSUE SUICIDE, KERALA NEWS, COLLECTORATE EMPLOYEE DEATH

Read News ⏭️

Back to top button