HEALTH

ഭക്ഷണം കഴിക്കുമ്പോൾ ഫോൺ നോക്കാറുണ്ടോ? അറിയാതെ ചെയ്യുന്ന ഈ 8 കാര്യങ്ങൾ വയറിന്റെ ആരോഗ്യം തകർക്കും


ആരോഗ്യകരമായ ഭക്ഷണരീതിയും പതിവായ വ്യായാമവും പോലെ തന്നെ പ്രധാനമാണ് കുടലിന്റെ (Gut Health) ആരോഗ്യവും. എന്നാൽ ദൈനംദിന ജീവിതത്തിൽ നമ്മൾ അറിയാതെ ചെയ്യുന്ന ചില കാര്യങ്ങൾ കുടലിന്റെ ആരോഗ്യത്തെ തകരാറിലാക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയാണ് പ്രമുഖ ഗാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി.കുടലിന്റെ ആരോഗ്യം തകർക്കുന്ന പ്രധാന ശീലങ്ങളിതാണ്;1. ഭക്ഷണം കഴിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത്തീൻമേശയിൽ ഫോൺ മാറ്റിപ്പുവെക്കുന്നത് ഒരു മര്യാദ മാത്രമല്ല, ആരോഗ്യത്തിനും അത്യാവശ്യമാണ്. ഫോണിൽ നോക്കി ഭക്ഷണം കഴിക്കുമ്പോൾ വയർ നിറഞ്ഞെന്ന സൂചന തലച്ചോറിലേക്ക് കൃത്യമായി എത്തില്ല. ഇത്തരം ആളുകൾ ഓരോ തവണയും സാധാരണ കഴിക്കുന്നതിനേക്കാൾ 30 ശതമാനം വരെ കൂടുതൽ ഭക്ഷണം കഴിച്ചുപോകുന്നു.2.പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പ്രശസ്തമാണെങ്കിലും, കൃത്യമായ വൈദ്യനിർദ്ദേശമില്ലാതെ പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കുടലിന് വലിയ ദോഷം ചെയ്യും. പ്രഭാതഭക്ഷണം തന്നിഷ്ടപ്രകാരം ഒഴിവാക്കുന്നത് ശരീരത്തിൽ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂട്ടുകയും ഉച്ചയോടെ കുടലിന്റെ സ്വാഭാവിക ചലനങ്ങളെ മന്ദഗതിയിലാക്കുകയും ചെയ്യും. ഇത് ഫാസ്റ്റിങ് അല്ല, മറിച്ച് ശരീരത്തിന് നൽകുന്ന സമ്മർദ്ദമാണ്.


Cinema ⏭️

Back to top button