SPORTS
കൊൽക്കത്ത താരത്തിന് ‘പഞ്ചാബി വിവാഹം’, വധു സീരിയൽ നടി; പങ്കെടുത്ത് പ്രമുഖ ക്രിക്കറ്റ് താരങ്ങൾ, ആശംസയുമായി ഗിൽ

ചണ്ഡിഗഡ് ∙ ഇന്ത്യൻ ക്രിക്കറ്റ് താരം രമണ്‍ദീപ് സിങ്ങും ടെലിവിഷൻ താരം ചാർലി ചൗഹാനും വിവാഹിതരായി. സിഖ് ആചാരപ്രകാരം, ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വിവാഹച്ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ട് ദമ്പതികൾ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ക്രിക്കറ്റ് താരങ്ങളും ടെലിവിഷൻ രംഗത്തെ പ്രമുഖരും മാത്രമാണ് ചടങ്ങളിൽ പങ്കെടുത്തത്. എട്ടു വർഷത്തെ പരിചയവും പിന്നീടുള്ള പ്രണയത്തിനും ശേഷമാണ് താരങ്ങളുടെ വിവാഹം. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനെ പ്രതിനിധീകരിക്കുന്ന രമൺദീപ് സിങ്, ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമാണ്. 2024ൽ ഐപിഎൽ കിരീടം നേടിയ കെകെആർ ടീമിൽ അംഗമായിരുന്ന രമൺദീപ്, 2024 നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലൂടെ ഇന്ത്യക്കായി രാജ്യാന്തര ട്വന്റി20യിൽ അരങ്ങേറ്റം കുറിച്ചിരുന്നു. രണ്ടു ട്വന്റി20കളിലാണ് താരം ഇതുവരെ കളിച്ചിട്ടുള്ളത്.
Auto ⏭️


