NEWS
‘എല്ലാ ഗുണ്ടകളെയും നിലയ്ക്കുനിർത്തും; സിസ്റ്റത്തെ വെല്ലുവിളിച്ചാൽ അർജുൻ ആയങ്കിയുടെ അവസ്ഥ, രാഷ്ട്രീയ സംരക്ഷണം ലഭിക്കില്ല’

തൃശൂർ∙ കേരളം ഗുണ്ടകളുടെ നാടല്ലെന്നും സിസ്റ്റത്തെ വെല്ലുവിളിക്കുന്ന ഗുണ്ടകളുടെ അവസ്ഥ അർജുൻ ആയങ്കിയുടേത് പോലെയാകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളെ വെല്ലുളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ല. ഇത് സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണ്. എല്ലാ ഗുണ്ടകളെയും നിലയ്ക്കുനിർത്താൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളുടെ സമാധാനജീവിതം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ജനങ്ങളുടെ സ്വൈരജീവിതം തകർക്കാൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകും. ഈ ഓണക്കാലത്ത് ജനജീവിതത്തെ അപകടത്തിലാക്കാമെന്ന് ഒരു ഗുണ്ടയും കരുതേണ്ട. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇവരുടെ ലിസ്റ്റുണ്ട്. ഗുണ്ടകളും സാമൂഹിക വിരുദ്ധരും ഗ്യാങ്ങുകളുമെല്ലാം കർശന നിരീക്ഷണത്തിലായിരിക്കും. ഏത് സംരക്ഷണം കിട്ടിയാലും ഇത്തരം ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. കേരളം ഗുണ്ടകളുടെ പറുദീസയല്ല. ചില ആളുകൾ മനപൂർവം കുഴപ്പമുണ്ടാക്കാൻ നോക്കുകയാണ്. രണ്ട് മൂന്ന് ദിവസമായി എന്തൊരു വെല്ലുവിളിയായിരുന്നു. ആരും നിയമത്തിന് അതീതരല്ല. നിയമത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ല. ഇതിൽ ഒരു രാഷ്ട്രീയം സംരക്ഷണവും ലഭിക്കില്ല.
Fashion ⏭️


