NEWS

സിപിഎം തോൽവിയിൽ പ്രതികരിച്ചത് 19,600 പേർ; ലഭിച്ച മറുപടികൾ എഐ ഉപയോഗിച്ചു വേർതിരിക്കും


തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം എന്തുകൊണ്ടു തോറ്റുവെന്നും എങ്ങനെയെല്ലാം തെറ്റു തിരുത്താമെന്നും പാർട്ടി സംസ്ഥാന സെന്ററിനെ അഭിപ്രായം അറിയിച്ചത് ഇരുപതിനായിരത്തോളം പേർ. തോൽവിയുടെ കാരണങ്ങളും തിരുത്തൽ നിർദേശങ്ങളും സമൂഹമാധ്യമ പ്ലാറ്റ്ഫോമിലൂടെയാണ് ശേഖരിച്ചത്. നിർദേശങ്ങൾ അടുത്തമാസം കോഴിക്കോട്ടു ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടിന്റെ ഭാഗമാക്കും.കനത്ത തോൽവിയുടെ പശ്ചാത്തലത്തിലാണ് പൊതുജനങ്ങളിൽനിന്നു പ്രതികരണം തേടാൻ പാർട്ടി തീരുമാനിച്ചത്. 2 മാസത്തിനിടെ വാട്സാപ്പിലേക്കു സന്ദേശമയച്ചത് 17,000 പേരാണ്. 2,300 ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചു. വെബ്സൈറ്റിൽ 300 പേർ നിർദേശങ്ങൾ അറിയിച്ചു. മുഴുവൻ പ്രതികരണങ്ങളും എഐ ടൂൾ ഉപയോഗിച്ചു വേർതിരിക്കാനായി എഐ മേഖലയിൽ പ്രാവീണ്യമുള്ള ഏജൻസിയെ ചുമതലപ്പെടുത്തി. ഇതിനു പുറമേ, പാർട്ടി സെക്രട്ടേറിയറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ക്രോഡീകരിക്കുന്നുമുണ്ട്.


Fashion ⏭️

Back to top button