NEWS

‘എല്ലാ കോളജുകളിലും നിരവധി ആയങ്കിമാർ; ഇവരെല്ലാം വേഷം മാറി എംഎൽഎയും മേയറും മന്ത്രിയുമൊക്കെ ആകും’


തിരുവനന്തപുരം ∙ എല്ലാ കോളജുകളിലും നിരവധി ആയങ്കിമാർ ഉണ്ടെന്നും വിദ്യാർഥികളും അധ്യാപകരുമൊക്കെ അവരെ പേടിച്ചാണ് ജീവിക്കുന്നതെന്നും ഡോ എസ്.എസ്. ലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. രണ്ട് തലമുറ കഴിയുമ്പോൾ ഇവരെല്ലാം വേഷം മാറി എംഎൽഎയും മേയറും മന്ത്രിയുമൊക്കെ ആകും. സ്ഥാനാർഥികളുടെ ചരിത്രം ചികയാൻ വോട്ടർമാർക്ക് കഴിയാതെ പോയത് കൊണ്ടാണ് നേരേ ചൊവ്വേ അക്ഷരം പോലും പഠിക്കാത്ത നിരവധി ആയങ്കിമാർ നമ്മെ ഭരിച്ചതെന്നും എസ്.എസ്. ലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. കേരളത്തെ ആയങ്കിമാർക്ക് വിട്ടുകൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.ഡോ.എസ്.എസ്. ലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപംഏത് സമൂഹത്തിലും ക്രിമിനലുകൾ ഉണ്ടാകും. ചെറിയ ശതമാനമായിരിക്കും അവരെങ്കിലും ഭൂരിഭാഗം കുറ്റകൃത്യങ്ങളും അവരായിരിക്കും ചെയ്യുന്നത്. ചിലരിൽ മാനസികാരോഗ്യ പ്രശ്നമായും കുറ്റവാസന ഉണ്ടാകാം. ഇത്തരം ക്രിമിനലുകളെ ഒരു രാഷ്ട്രീയപ്പാർട്ടി സംരക്ഷിച്ചാൽ നാട് അതിവേഗത്തിൽ തകരും. ആയങ്കിയും പാർട്ടി സംസ്ഥാന നേതാക്കളും ഒരേ ഭാഷ സംസാരിക്കുന്നത് പാർട്ടിക്കല്ല, കേരളത്തിനാണ് നാണക്കേട്. സമാധാന ജീവിതം കാംക്ഷിക്കുന്നവരാണ് ഭൂരിഭാഗം ജനതയും. ഒരു ചെറിയ ശതമാനം ക്രിമിനലുകൾ കാരണം ഭൂരിപക്ഷം ജനതയുടെ ജീവിതം ദുസഹമാകരുത്. അതിനാൽ ആയങ്കിമാരെ സൃഷ്ടിക്കുന്നതും പോറ്റിവളർത്തുന്നതും സിപിഎം അവസാനിപ്പിക്കണം. ഒരു പാർട്ടിയായി നിലനിൽക്കണമെങ്കിൽ സിപിഎമ്മിനും അതാവശ്യമാണ്. സർവത്ര കാമറയുള്ള ഇക്കാലത്ത് പാർട്ടിയുടെ പത്രങ്ങളേയും ചാനലുകളേയും ജനം വിശ്വസിക്കുന്നില്ല എന്ന് പാർട്ടി സെക്രട്ടറി തന്നെ പറഞ്ഞു കഴിഞ്ഞതാണ്. തിരഞ്ഞെടുപ്പിൽ ജനവും.


Fashion ⏭️

Back to top button